എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ച് പാക്കം മേഖലാ കോൺഗ്രസ് കമ്മിറ്റി: ഡി സി സി പ്രസിഡണ്ട് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ച് പാക്കം മേഖലാ കോൺഗ്രസ് കമ്മിറ്റി: ഡി സി സി പ്രസിഡണ്ട് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു

 


പള്ളിക്കര :  പാക്കം മേഖലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബ സംഗമം ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. ഉദുമ ബ്ലോക്ക് കോൺഗ്രസ് ജന.സെക്രട്ടറി സുകുമാരൻ പൂച്ചക്കാട് അധ്യക്ഷനായി.


കെ.പി.സി.സി മെമ്പർ ഹക്കീം കുന്നിൽ, യൂത്ത് കോൺഗ്രസ് പാർലിമെന്റ് മണ്ഡലം മുൻ പ്രസിഡണ്ട് സാജിദ് മൗവ്വൽ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ചന്തുകുട്ടി പൊഴുതല, രവീന്ദ്രൻ കരിച്ചേരി, വി.ബാലകൃഷ്ണൻ നായർ, ചന്ദ്രൻ തച്ചങ്ങാട്, ലത പനയാൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബി.ബിനോയ്, കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ദിവാകരൻ കരിച്ചേരി, സെക്രട്ടറി എം. രത്നാകരൻ നമ്പ്യാർ, ലോയേർസ് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ. മണികണ്ഠൻ നമ്പ്യാർ, ജയശ്രീ മാധവൻ, മഹേഷ് തച്ചങ്ങാട്, യശോദ നാരായണൻ, പി.കെ.അമ്പാടി, എം. രാധാകൃഷ്ണൻ നമ്പ്യാർ, ടി. കുഞ്ഞികണ്ണൻ നായർ, ഗോപാലകൃഷ്ണൻ കരിച്ചേരി, ബി.ടി.രമേശൻ, പാക്കം മാധവൻ, ശശിധരൻ നായർ, വി. ജിനചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.


      എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. കുണ്ടൂച്ചി സ്കൂളിൽ നിന്നും ഹെഡ്മിസ്ട്രസ്സായി വിരമിച്ച ലീലാ ബാലകൃഷ്ണനെ ആദരിച്ചു. പാക്കം 115-ാം ബൂത്ത് കമ്മിറ്റി പ്രസിഡണ്ടായി ശശിധരൻ നായർ ഏച്ചിക്കാട്ടിനെ തിരഞ്ഞെടുത്തു.

Post a Comment

0 Comments