കാഞ്ഞങ്ങാട്: എസ് വൈ എസ് സാന്ത്വനം സൗത്ത് ചിതാരി യൂണിറ്റിന്റെയും കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ പയ്യന്നൂർ ഐ ഫൗണ്ടേഷൻ റിസർച്ച് സെൻറർ സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും ജൂലൈ 16 ഞായർ രാവിലെ 9 മണി മുതൽ ഒരു മണിവരെ വി പി റോഡ് ജംഗ്ഷനിൽ നടക്കും. പരിശോധനയ്ക്ക് ഡോക്ടർ സൂരജ് , ആർ കെ കമ്മത്ത് എന്നിവർ നേതൃത്വം നൽകും . റഫീഖ് ബെസ്റ്റ് ഇന്ത്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സൗത്ത് ചിത്താരി സാന്ത്വനം ഓഫീസിലേക്ക് മെഡിക്കൽ ഉപകരണ കൈമാറ്റ ചടങ്ങ് ഫസലു ചിത്താരി നിർവഹിക്കും. രജിസ്ട്രേഷന് 9747372033, 8606572244, 9847066906 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
0 Comments