പ്ലസ്ടുക്കാരനായ മകന്‍ മൂന്നുപേരുമായി സ്‌കൂട്ടറില്‍; അമ്മയ്ക്ക് കാല്‍ ലക്ഷം രൂപ പിഴ

LATEST UPDATES

6/recent/ticker-posts

പ്ലസ്ടുക്കാരനായ മകന്‍ മൂന്നുപേരുമായി സ്‌കൂട്ടറില്‍; അമ്മയ്ക്ക് കാല്‍ ലക്ഷം രൂപ പിഴകുട്ടി ഡ്രൈവര്‍' വണ്ടിയോടിച്ചതിന് അമ്മയ്ക്ക് കാല്‍ലക്ഷം രൂപ പിഴ. കൊഴുക്കുള്ളി സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥി സ്‌കൂട്ടര്‍ ഓടിച്ചതിനാണ് ഒന്നാം പ്രതിയായ അമ്മയ്ക്ക് കോടതി പിഴയിട്ടത്. പിഴ അടച്ചില്ലെങ്കില്‍ അഞ്ച് ദിവസം തടവുശിക്ഷ അനുഭവിക്കണം. തൃശൂര്‍ ചീഫ് ജ്യൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെതാണ് വിധി. സ്‌കൂട്ടര്‍ അമ്മയുടെ പേരിലാണ്. പ്രതിയായ അച്ഛനെ ഒഴിവാക്കി. 


ജനുവരി 20ന് രാവിലെയായിരുന്നു പ്ലസ് ടു വിദ്യാര്‍ഥിയായ കുട്ടി മൂന്ന് പേരുമായി സ്‌കൂട്ടര്‍ ഓടിച്ചത്. തൃശൂര്‍ പൂച്ചട്ടി സെന്ററില്‍ വച്ച് ഇത് മോട്ടോര്‍ വാഹനവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ മൂന്ന് പേരും പതിനേഴുവയസുകാരാണെന്ന് കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്തവര്‍ വണ്ടിയോടിച്ചു എന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് അന്വേഷിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.സ്‌കൂട്ടറിന്റെ ഉടമയായ അമ്മയെ ഒന്നാം പ്രതിയാക്കിയും പ്ലസ്ടു വിദ്യാര്‍ഥിയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് മോട്ടോര്‍ വാഹനനവകുപ്പ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ അച്ഛനെയും അമ്മയെയും കോടതിയില്‍ വിളിച്ചവരുത്തി. തന്റെ നോട്ടപിശകുകൊണ്ടാണ് മകന്‍ സ്‌കൂട്ടര്‍ എടുത്തുപോയതെന്ന് അമ്മ കോടതിയില്‍ കുറ്റം സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിപട്ടികയില്‍ നിന്ന് സര്‍ക്കാര്‍  ജീവനക്കാരനായ അച്ഛനെ ഒഴിവാക്കി. അമ്മ 25,000 രുപ പിഴയൊടുക്കണമെന്ന് ജ്യുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ അഞ്ച് ദിവസം തടവുശിക്ഷ അനുവഭിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Post a Comment

0 Comments