വിദ്വേഷ മുദ്രാവാക്യം വിളിച്ച 17കാരൻ ഉൾപ്പെടെ നാലു പേർ കൂടി അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

വിദ്വേഷ മുദ്രാവാക്യം വിളിച്ച 17കാരൻ ഉൾപ്പെടെ നാലു പേർ കൂടി അറസ്റ്റിൽ



കാഞ്ഞങ്ങാട് .മണിപ്പൂർ സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട്നഗരത്തിൽ നടന്ന യൂത്ത് ലീഗ്റാലിക്കിടെ മതവിദ്വേഷ പരമായ മുദ്രാവാക്യം വിളിച്ച കേസിൽ മൂന്നു പേർ കൂടി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റിലായി.ലീഗ് പ്രവർത്തകരായകാഞ്ഞങ്ങാട് തെക്കേപ്പുറം സ്വദേശി പി എം നൗഷാദ്(42), അജാനൂർആറങ്ങാടി സ്വദേശി സായസമീർ (35), ആവിക്കര സ്വദേശിയായ 17 കാരൻ, മടിയനിലെ മാട്ടുമ്മൽ ഹൗസിൽ കെ.കുഞ്ഞി അഹമ്മദ് (50) എന്നിവരെയാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റു ചെയ്തത്. പ്രായപൂർത്തിയാകാത്ത 17 കാരനെ വിട്ടയക്കുകയും മറ്റ് രണ്ട് പേരെ കോടതി റിമാൻ്റ് ചെയ്യുകയും ചെയ്തു അതേ സമയം സ്ഥിതിഗതികൾ വിലയിരുത്താൻ ഡി.ജി പി. ഇന്ന് കാസറഗോഡ് എത്തും..

കഴിഞ്ഞ ദിവസംഅഞ്ച് ലീഗ് പ്രവർത്തകരെ കേസിൽഅറസ്റ്റു ചെയ്തിരുന്നു കല്ലൂരാവിയിലെ ചിറമ്മൽ ഹൗസിൽഅബ്ദുൽ സലാം (18 ), കല്ലൂരാവി ഹൗസിൽ

ഷെരീഫ് (38) ,കാലിച്ചാനടുക്കംഅൻവർ മൻസിലിൽആഷിർ (25), ഇക്ബാൽ റോഡിലെ പി.എച്ച് അയൂബ്(45), പടന്നക്കാട് കാരക്കുണ്ട് സ്വദേശി ഷംല മൻസിലിൽ

പി.മുഹമ്മദ്‌ കുഞ്ഞി (55) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഇൻസ്പെക്ടർ കെ പി .ഷൈനും സംഘവും അറസ്റ്റു ചെയ്തത്.ഇവർ റിമാൻ്റിൽ കഴിയുകയാണ്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ പി.എസ് കർശന നടപടികൾ സ്വീകരിക്കാൻ

ജില്ലയിൽ ഉടനീളം നിർദേശം നൽകിയിട്ടുണ്ട്. പോലീസ് കർശനമായ സുരക്ഷ സംവിധാനങ്ങൾ ഇതിനകം ഏർപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ സൈബർ പോലീസിൻ്റെ നിരീക്ഷണത്തിലാണ്.

Post a Comment

0 Comments