കെ എം സി സി 'കാഞ്ഞങ്ങാടുത്സവ്' ബ്രോഷർ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

കെ എം സി സി 'കാഞ്ഞങ്ങാടുത്സവ്' ബ്രോഷർ പ്രകാശനം ചെയ്തു

 



അബൂദാബി കെ എം സി സി കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റി യു എ ഇ യിലെ കാഞ്ഞങ്ങാട്ടുകാരായ പ്രവാസികൾക്ക് വേണ്ടി  2023 ഒക്ടോബർ 15 ന് അബൂദാബിയിൽ സംഘടിപ്പിക്കുന്ന "യു എ ഇ കാഞ്ഞങ്ങാടുത്സവ് 23 " ന്റെ ബ്രോഷർ പ്രകാശനം യു എ ഇ യിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ സൈഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എം.ഡി. ഡോക്ടർ  അബൂബക്കർ കുറ്റിക്കോൽ അബൂദാബി കെ എം സി സി കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റി ഉപദേശക സമിതി അംഗവും അബൂദാബിയിലെ റൈഹാൻ ഫ്ലവേഴ്സ് ഉടമയുമായ അബ്ദുല്ല ഹാജി കല്ലൂരാവി ക്ക് നൽകി പ്രകാശനം ചെയ്തു.


ചടങ്ങിൽ മുനിസിപ്പൽ കെ എം സി സി കമ്മിറ്റി പ്രസിഡണ്ട് യാക്കൂബ് ആവിയിൽ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാടുത്സവ് സ്വാഗത സംഘം ചെയർമാൻ പി.കെ. അഹമദ്, ജനറൽ കൺവീനർ എം.കെ. അബ്ദുൽ റഹിമാൻ , ട്രഷറർ മുഹമ്മദ് കുഞ്ഞി പടന്നക്കാട്, അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി വൈസ് പ്രസിഡന്റ് മഹമൂദ് കല്ലൂരാവി, അബുദാബി അജാനൂർ പഞ്ചായത്ത്  കെ എം സി സി സെക്രട്ടറി എം സ് കെ. വി. ഷരീഫ്. അബുദാബി കാഞ്ഞങ്ങാട് മുനിസിപ്പൽ കെ എം സി സി ഭാരവാഹികളായ റംഷീദ് ആവിയിൽ, ഹസീബ് ഞാണിക്കടവ് എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എ.കെ. മൊയ്തീൻ ബല്ല നന്ദിയും പറഞ്ഞു.


Post a Comment

0 Comments