സംവിധായകൻ സിദ്ദിഖിന് ഹൃദയാഘാതം; നില ​ഗുരുതരം

LATEST UPDATES

6/recent/ticker-posts

സംവിധായകൻ സിദ്ദിഖിന് ഹൃദയാഘാതം; നില ​ഗുരുതരം


 സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചലച്ചിത്ര സംവിധായകൻ സിദ്ദിഖിന് ഹൃദയാഘാതം. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. സിദ്ദിഖിന്റെ നില നിലവിൽ ​ഗുരുതരമാണ്.
ന്യൂമോണിയ ബാധയും കരൾ രോഗവും കാരണം ഏറെ കാലമായി ചികിത്സയിലായിരുന്നു. സുഖം പ്രാപിച്ചുവരുന്നതിനിടെയാണ് ഇന്ന് വൈകിട്ട് മൂന്നോടെ ഹൃദയാഘാതം ഉണ്ടായത്. നിലവിൽ എഗ്മോ സപ്പോർട്ട് നൽകുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ദിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.


Post a Comment

0 Comments