വീട്ടില്‍പറയാതെ പോയ മകളെത്തിയത് പിറ്റേദിവസം; കൊന്ന് ബൈക്കില്‍കെട്ടിവലിച്ച് പിതാവ്

LATEST UPDATES

6/recent/ticker-posts

വീട്ടില്‍പറയാതെ പോയ മകളെത്തിയത് പിറ്റേദിവസം; കൊന്ന് ബൈക്കില്‍കെട്ടിവലിച്ച് പിതാവ്20കാരിയായ മകളെ കൊന്നശേഷം പിതാവ് മൃതദേഹം ബൈക്കില്‍ കെട്ടി ഗ്രാമത്തിലൂടെ കെട്ടിവലിച്ചു. പഞ്ചാബിലെ അമൃത്സറിലെ ജാണ്ടിയാലയ്ക്കു സമീപമാണ് സംഭവം. വീട്ടില്‍ പറയാതെ ഒരു ദിവസം മറ്റെവിടെയോ പോയി താമസിച്ചതിനെ തുടര്‍ന്നുണ്ടായ ദേഷ്യത്തിനാണ് ബാവു എന്ന കൂലിപ്പണിക്കാരന്‍ മകളെ കൊലപ്പെടുത്തിയത്.


മകളുടെ സ്വഭാവം ശരിയല്ലെന്ന സംശയവും പിതാവിനുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞദിവസം മകള്‍ പുറത്തുപോയി താമസിച്ചത്. തിരിച്ചുവന്ന മകളെ ബാവു കൊലപ്പെടുത്തുകയും ദേഷ്യം തീരാതെ മൃതദേഹം ബൈക്കില്‍ കെട്ടി റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. കൊലക്കുറ്റം ചുമത്തി ബാവുവിനെ അറസ്റ്റ് ചെയ്തതായി ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് കുല്‍ദീപ് സിങ് പറഞ്ഞു.

Post a Comment

0 Comments