മുതിര്‍ന്ന നേതാവിനൊപ്പമുള്ള ലൈംഗിക ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍; ബിജെപി വനിത നേതാവ് ആത്മഹത്യ ചെയ്തു

LATEST UPDATES

6/recent/ticker-posts

മുതിര്‍ന്ന നേതാവിനൊപ്പമുള്ള ലൈംഗിക ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍; ബിജെപി വനിത നേതാവ് ആത്മഹത്യ ചെയ്തുഗുവഹാത്തി: മുതിര്‍ന്ന പാര്‍ട്ടി നേതാവുമായുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് അസമില്‍ ബിജെപിയുടെ വനിതാ നേതാവ് ആത്മഹത്യ ചെയ്തു. ഗുവാഹത്തിയിലെ ബമുനിമൈദാം മേഖലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സംസ്ഥാന ബിജെപിയിലെ പ്രമുഖ വനിതാ നേതാവായ ഇന്ദ്രാണി തഹ്ബില്‍ദാര്‍ ആണ് മരിച്ചത്. കിസാന്‍ മോര്‍ച്ചയുടെ ട്രഷറര്‍ ആയിരുന്ന ഇന്ദ്രാണി, ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഉപാധ്യക്ഷ സ്ഥാനവും വഹിച്ചിരുന്നു.

വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന മറ്റൊരു ബിജെപി നേതാവുമായി വിവാഹേതര ബന്ധം ഇന്ദ്രാണി പുലര്‍ത്തിയെന്നും ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുവെന്നുമാണ് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സെന്‍ട്രല്‍ ഗുവാഹത്തി ഡിസിപി ദീപക് ചൗധരി അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇപ്പോള്‍ ഗുവാഹത്തി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്.

Post a Comment

0 Comments