ഇടുക്കിയിലെ സിപിഎം പാർട്ടി ഓഫീസുകളുടെ നിർമാണം അടിയന്തരമായി നിർത്തിവയ്‌ക്കാൻ ഹൈക്കോടതി ഉത്തരവ്

LATEST UPDATES

6/recent/ticker-posts

ഇടുക്കിയിലെ സിപിഎം പാർട്ടി ഓഫീസുകളുടെ നിർമാണം അടിയന്തരമായി നിർത്തിവയ്‌ക്കാൻ ഹൈക്കോടതി ഉത്തരവ്

 


കൊച്ചി: ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിർത്തിവയ്‌ക്കാൻ ഹൈക്കോടതി ഉത്തരവ്. ഉടുമ്പൻചോല, ബൈസൺവാലി, ശാന്തൻപാറ ഓഫീസുകളുടെ നിർമ്മാണമാണ് നിർത്തിവെക്കാൻ കോടതി നിർദേശിച്ചിരിക്കുന്നത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റേതാണ് നിർദേശം.


ജില്ലാ കലക്ടർക്കാണ് ഡിവിഷൻ ബഞ്ച് നിർദേശം നൽകിയത്. നിർമ്മാണം തടയാൻ ജില്ലാ കലക്ടർക്ക് പോലീസ് സഹായം തേടാമെന്നും കോടതി പറഞ്ഞു. ആവശ്യമായ സംരക്ഷണം നൽകാൻ ജില്ലാ പോലീസ് മേധാവിക്കും ഹൈക്കോടതി നിർദേശം നൽകി.

ഭൂപതിവ് ചട്ടം, കാർഡമം ഹിൽ റിസർവിലെ നിർമാണ ചട്ടം എന്നിവ ലംഘിച്ചു നിർമിക്കുന്ന കെട്ടിടത്തിനു റവന്യൂ വകുപ്പ് നേരത്തെ സ്റ്റോപ്പ് മെമ്മോ നല്‍കി തടഞ്ഞിരുന്നു. എന്നാൽ സ്‌റ്റോപ്പ് മെമ്മോ ലംഘിച്ചുകൊണ്ട് സിപിഎം വീണ്ടും നിർമ്മാണം തുടരുകയായിരുന്നു.

Post a Comment

0 Comments