16 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കെട്ടിടത്തിന് ആഡംബര നികുതി ഹൈക്കോടതിയെ സമീപിക്കും: കെട്ടിട ഉടമകള്‍

LATEST UPDATES

6/recent/ticker-posts

16 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കെട്ടിടത്തിന് ആഡംബര നികുതി ഹൈക്കോടതിയെ സമീപിക്കും: കെട്ടിട ഉടമകള്‍കാഞ്ഞങ്ങാട്: 16 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള മൂവായിരം സ്‌കൊയര്‍ ഫീറ്റില്‍ കൂടുതലുള്ള ചോര്‍ന്നൊലിക്കുന്ന വീടിന് പോലും ആഡംബര നികുതി ഈടാക്കുന്നത് നിര്‍ത്തലാക്കണമെന്ന് സര്‍ക്കാറിനോടാവശ്യപെടാനും അല്ലാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കാനും കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖല എക്‌സിക്ക്യൂട്ടീവ് യോഗം തീരുമാനിച്ചു. കേരള ബിള്‍ഡിംഗ് ഓണേര്‍സ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കാഞ്ഞങ്ങാട് യൂണിറ്റ് എക്‌സിക്യൂട്ടീവ് യോഗം പ്രസിഡെന്റ് ബെസ്റ്റോ കുഞ്ഞഹ്മദിന്റെ അദ്യക്ഷതയില്‍ ചേര്‍ന്നു.ജനറല്‍ സെക്രടറി സി കെ റഹ്മത്തുള്ള സ്വാഗതം പറഞ്ഞു.മുഖ്യ രക്ഷാധികാരി സി കുഞ്ഞഹ്മദ് പാലക്കി ഉല്‍ഘാടനം ചെയ്തു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വരുമാന ശ്രൊതസുണ്ടാകുമ്പോള്‍ നിര്‍മ്മിച വീടിന്റെ ഉടമസ്ഥര്‍ ഈ സാമ്പത്തിക പരാധീനത നേരിടുമ്പോഴും ചോര്‍ന്നൊലിക്കുന്ന വീടിന് ആഡംബര നികുതി ഈടാക്കുന്നത് ദ്രൊഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. സെപ്തമ്പര്‍ ഒന്നു മുതല്‍ മുപ്പത് വരെ മെമ്പര്‍ഷിപ്പ് ക്യാംബൈനായി ആചരിക്കുവാനും അംഗങ്ങളുടെ കുടുമ്പ സംഗമം വിളിച് ചേര്‍ക്കാനും യോഗം തീരുമാനിചു. സംസ്ഥാന വൈസ് പ്രസിഡെന്റ് പി എം ഫാറൂക്ക്,ജില്ലാ പ്രസിഡന്റ് എം ഹമീദ് ഹാജി, വൈസ് പ്രസിഡെന്റ് രാംദാസ് ,സെക്രടറിമാരായ സി കെ ഷറഫുദ്ദീന്‍ ചിത്താരി , അഹ്മദ് കിര്‍മാണി,ഫസല്‍ അതിഞ്ഞാല്‍ എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments