അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് പുതിയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

LATEST UPDATES

6/recent/ticker-posts

അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് പുതിയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

 



കാസർകോട് ജില്ലയില്‍ ഒമ്പത് സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ധര്‍മ്മത്തടുക്ക (പുത്തിഗെ), ഗാഡിഗുഡ്ഡെ (കുമ്പഡാജെ), പാവൂര്‍ (വോര്‍ക്കാടി), ഉദയനഗര്‍ (പുല്ലൂര്‍ പെരിയ), കമ്പല്ലൂര്‍ (ഈസ്റ്റ് എളേരി), നല്ലൊമ്പുഴ (ഈസ്റ്റ് എളേരി), കാഞ്ഞിരപ്പൊയില്‍ (മടിക്കൈ), ചവറക്കാട് (എന്‍മകജെ), കാരി (ചെറുവത്തൂര്‍). സെപ്റ്റംബര്‍ ഒന്ന് മുതല്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രായപരിധി 18-50. പ്രീഡിഗ്രി/പ്ലസ്ടു/തത്തുല്യ അടിസ്ഥാന യോഗ്യതയുള്ളവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം അപേക്ഷിക്കേണ്ടത്. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം തുടങ്ങിയ മൂന്ന് ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്. താത്പര്യമുള്ളവര്‍ ഡയറക്ടര്‍, കേരള സംസ്ഥാന ഐ.ടി മിഷന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 750 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം സെപ്റ്റര്‍ 15നകം ഓണ്‍ലൈനായി akshaya.kemetric.com/aes/registration എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. ഒരാള്‍ക്ക് മൂന്ന് ലൊക്കേഷനിലേക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷിക്കുമ്പോള്‍ ഓണ്‍ലൈനായി നല്‍കിയ വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന മുഴുവന്‍ രേഖകളും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ സമയത്ത് ഹാജരാകാത്ത പക്ഷം മറ്റൊരു അവസരം നല്‍കാതെ അപേക്ഷ നിരസിക്കും. അസ്സല്‍ ഡി.ഡി, അപേക്ഷയുടെ കൂടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, അസ്സല്‍ രേഖകള്‍, ഹാജരാക്കിയ അസ്സല്‍ രേഖകളുടെ പകര്‍പ്പ്, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.akshaya.kerala.gov.in ഫോണ്‍ 04994 227170.

Post a Comment

0 Comments