വ്യാഴാഴ്‌ച, ഓഗസ്റ്റ് 24, 2023


കണ്ണൂർ : കണ്ണൂർ മയ്യിലിൽ പോലീസ് ഉദ്യോഗസ്ഥൻ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശനാണ് സുഹൃത്ത് സജീവനെ വിറകു കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്. ദിനേശൻറെ കൊളച്ചേരി പറമ്പിലുള്ള വീട്ടിൽ വെച്ച് ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്നുണ്ടായ കലഹത്തിൽ ദിനേശൻ വിറകു കൊള്ളി കൊണ്ട് സജീവൻറെ തലക്ക് അടിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സജീവൻ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി. പ്രതി പോലീസ് കസ്റ്റഡിയിലാണ്.പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഒരുമിച്ച് മദ്യപിക്കുന്നതിനിടെ പഴയ പണമിടപാടിന്റെ കാര്യം പറഞ്ഞ് തമ്മിൽ തർക്കിക്കുകയായിരുന്നു.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ