കോളേജ് വിദ്യാർഥിനിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

LATEST UPDATES

6/recent/ticker-posts

കോളേജ് വിദ്യാർഥിനിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി


കോഴിക്കോട്: തൊട്ടിൽപാലത്ത് കോളേജ് വിദ്യാർത്ഥിനിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പെൺകുട്ടിയെ കാണാതായെന്ന പരാതിയിൽ തൊട്ടിൽപ്പാലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുണ്ടുതോട്ടിൽ അടച്ചിട്ട വീട്ടിൽ കെട്ടിയിട്ട നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. പോലീസ് വാതിൽ പൂട്ട് തകർത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു.


മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തി രക്ഷപെടുത്താൻ പൊലീസിന് സാധിച്ചത്. പെൺകുട്ടിയുടെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.


പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുവന്ന പ്രതിയെ പൊലീസിന് കണ്ടെത്താനായിട്ടില്ല. കുണ്ടുതോട് സ്വദേശിയായ യുവാവിനെ കണ്ടെത്താനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രതി ഒളിവിൽ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയെ പൂട്ടിയിട്ടിരുന്ന വീട്ടിൽനിന്ന് അഞ്ച് ഗ്രാമോളം എം.ഡി.എം.എയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.


ലഹരിക്ക് അടിമയായ യുവാവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. ആവശ്യമെങ്കിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താനും നീക്കമുണ്ട്. പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടശേഷം പൊലീസ് മൊഴിയെടുക്കും. ഈ മൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടർ അന്വേഷണം.

Post a Comment

0 Comments