ഞായറാഴ്‌ച, ഓഗസ്റ്റ് 27, 2023


ബിജെപി എംപിയുടെ വീട്ടില്‍ പത്ത് വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അസം ബിജെപി എംപിയുടെ വീട്ടിലാണ് പത്തു വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ബിജെപി എംപി രാജ്ദീപ് റോയിയുടെ വീട്ടു ജോലിക്കാരിയുടെ മകനാണ് മരിച്ചത്. രണ്ടര വര്‍ഷം മുന്‍പാണ് ഇവര്‍ രണ്ടു മക്കള്‍ക്കൊപ്പം ജോലിക്ക് എത്തിയത്. അന്ന് മുതല്‍ എം പിയുടെ വീട്ടില്‍ തന്നെയാണ് ഇവരുടെ താമസം.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, വിഷയത്തില്‍ എംപി പ്രതികരിച്ചിട്ടില്ല.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ