കുട്ടികൾക്ക് വീടുകളിൽ കൂടുതൽ പരിഗണന നൽകണം: എൻ എ നെല്ലിക്കുന്ന് എം എൽ എ; ഒത്തൊരുമയിൽ അതിഞ്ഞാൽ സ്റ്റോർ മമ്മൂഞ്ഞി കുഞ്ഞലീമ കുടുംബ സംഗമം

കുട്ടികൾക്ക് വീടുകളിൽ കൂടുതൽ പരിഗണന നൽകണം: എൻ എ നെല്ലിക്കുന്ന് എം എൽ എ; ഒത്തൊരുമയിൽ അതിഞ്ഞാൽ സ്റ്റോർ മമ്മൂഞ്ഞി കുഞ്ഞലീമ കുടുംബ സംഗമം

 





കാഞ്ഞങ്ങാട്: മയക്കു മരുന്ന് മാഫിയകൾ സമൂഹ ചുറ്റുപാടുകളിൽ വ്യാപകമായ ഈ കാലഘട്ടത്തിൽ വരും തലമുറയെ മഹാ വിപത്തിൻ്റെ ഭീഷണിയിലാണ്.  ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാൻ രക്ഷിതാക്കൾ മുൻകൈയെടുക്കണമെന്ന്  എൻ എ നെല്ലിക്കുന്ന് എം എൽ എ പറഞ്ഞു. കുട്ടികൾക്ക് വീടുകളിൽ പരിഗണന നൽകുവാൻ രക്ഷിതാക്കൾ തയ്യാറായാൽ വരും തലമുറയെ വഴി തെറ്റാതെ സംരക്ഷിക്കാൻ പറ്റും. കാഞ്ഞങ്ങാട് അതിഞ്ഞാൽ സ്റ്റോർ മമ്മുഞ്ഞി കുഞ്ഞലീമ കുടുംബ സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസീസ് ആറങ്ങാടി അധ്യക്ഷനായിരുന്നു. ദുബൈയിലെ പ്രമുഖ ഡോക്ടറും കുടുംബാംഗവുമായ ഡോക്ടർ മൊയ്‌ദു  മെട്രോ ഫർണീചർ MD ഫാറൂഖ് ഹമീദ് kp പ്രവാസി വ്യവസായി സലാം ചിത്താരി വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ , കുടുംബത്തിലെ മുതിർന്ന പൗരന്മാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സെൻട്രൽ മുഹമ്മദ് കുഞ്ഞി, സി എച്ച് സുലൈമാൻ, പി എം നാസ്സർ, എം ഹമീദ് ഹാജി പ്രസംഗിച്ചു.ഹനീഫ പൂച്ചക്കാട് 

സ്വാഗതവും ഷറഫുദ്ദീൻ സി എച്ച് നന്ദിയും പറഞ്ഞു.

Post a Comment

0 Comments