ഗാ‍ർഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു

LATEST UPDATES

6/recent/ticker-posts

ഗാ‍ർഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു



ദില്ലി:  ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് പാചക വാതക സിലിണ്ടറിന്റെ വില കുറയ്ക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ​ഗാർഹികാവശ്യത്തിനുള്ള 14 കിലോ സിലിണ്ടറിന്റെ വിലയില്‍ 200 രൂപയുടെ കുറവ് വരുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചതായാണ് വിവരം. എല്‍പിജിക്ക് 200 രൂപ കൂടി സബ്‌സിഡി നല്‍കി ഇത് നടപ്പാക്കാനാണ് നീക്കം. എണ്ണ കമ്പനികള്‍ക്ക് സബ്‌സിഡി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഉജ്ജ്വല പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിലവില്‍ ഡല്‍ഹിയില്‍ 14 കിലോ സിലിണ്ടറിന് 1053 രൂപയാണ് വില. മുംബൈയില്‍ 1052 രൂപ വരും. ജൂലൈയില്‍  ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ എണ്ണ വിതരണ കമ്പനികള്‍ 50 രൂപയുടെ വര്‍ധന വരുത്തിയിരുന്നു. മെയ് മാസം രണ്ടുതവണ വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ജൂലൈയിലും വില കൂട്ടിയത്. 

വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.2016ലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രഖ്യാപിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 5 കോടി സ്ത്രീകള്‍ക്കാണ് ഈ പദ്ധതി അനുസരിച്ച് എല്‍പിജി കണക്ഷന്‍ നല്‍കിയത്.

Post a Comment

0 Comments