ബുധനാഴ്‌ച, ഓഗസ്റ്റ് 30, 2023


പള്ളിക്കര : നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമായ പളളിക്കരയിലെ കരുണ ട്രസ്റ്റ് ഇപ്രാവശ്യത്തെ ഓണാഘോഷം പാക്കം ചെറക്കാപ്പാറയിലെ മരിയാ ഭവനിലെ അന്തേവാസികൾക്കൊപ്പമായിരുന്നു.  അഞ്ച് ദിവസത്തോളം ഭക്ഷണമൊരുക്കാനുള്ള വിഭവങ്ങളുമായാണ് ഭാരവാഹികൾ എത്തിയത്.

ചടങ്ങിൽ കരുണ ട്രസ്റ്റ് ചെയർമാൻ സി.എച്ച്.രാഘവൻ അധ്യക്ഷനായി. സാജിദ് മൗവ്വൽ, സുകുമാരൻ പൂച്ചക്കാട്, രാജേഷ് പളളിക്കര, കണ്ണൻ കരുവാക്കോട്, സുജിത്ത് തച്ചങ്ങാട് എന്നിവർ സംസാരിച്ചു. മരിയാ ഭവൻ മാനേജർ മനോജ് മണ്ണാറത്തറ നന്ദി പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ