സഹപ്രവർത്തകയുമായി അവിഹിതം; എന്‍ജീനിയറെ ഭാര്യ ഓഫീസിലെത്തി ചെരിപ്പൂരി അടിച്ചു

LATEST UPDATES

6/recent/ticker-posts

സഹപ്രവർത്തകയുമായി അവിഹിതം; എന്‍ജീനിയറെ ഭാര്യ ഓഫീസിലെത്തി ചെരിപ്പൂരി അടിച്ചുപാട്‌ന: എന്‍ജീനിയറായ ഭര്‍ത്താവിനെ പരസ്യമായി ചെരിപ്പൂരി അടിച്ച് ഭാര്യ. ബീഹാറിലെ ഔറംഗാബാദിലാണ് സംഭവം നടന്നത്. ഓഫീസില്‍ ജോലി ചെയ്യുന്ന സ്ത്രീയുമായി ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഭാര്യയുടെ മര്‍ദ്ദനം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


ഓഫീസിലേക്കെത്തിയ ഭാര്യ ഭര്‍ത്താവിനെ തന്റെ ചെരിപ്പൂരി എറിയുകയായിരുന്നു. ഭാര്യയുടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഭര്‍ത്താവ് ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. പുറത്തേക്ക് ഇറങ്ങിയ ഭര്‍ത്താവിനെ ഭാര്യ പിന്തുടരുകയും മര്‍ദ്ദനം തുടരുകയും ചെയ്യുന്നുണ്ട്.


കുടുംബത്തിന്റെ ചെലവിനായി ഭര്‍ത്താവ് പണം തരുന്നില്ലെന്നും ഭാര്യ ആരോപിക്കുന്നുണ്ട്. എക്‌സിക്യൂട്ടീവ് എന്‍ജീനിയറായി ജോലി ചെയ്യുന്നയാളാണ് ഭര്‍ത്താവ്.കഴിഞ്ഞ ഒരുവര്‍ഷമായി തന്റെ മാതാപിതാക്കളോടൊപ്പമാണ് താന്‍ കഴിയുന്നതെന്നും ഭാര്യ പറഞ്ഞു. കുട്ടികളുടെ ആവശ്യത്തിന് പോലും ഭര്‍ത്താവ് പണം തരുന്നില്ലെന്നും ഭാര്യ ആരോപിച്ചു.


ഭര്‍ത്താവിന് ജോലിസ്ഥലത്ത് ഒരു അവിഹിത ബന്ധമുണ്ടെന്നും അതിനു വേണ്ടിയാണ് ഇയാള്‍ പണം ചെലവാക്കുന്നതെന്നും ഭാര്യ ആരോപിച്ചു. തനിക്കും കുട്ടികള്‍ക്കും ചെലവിനുള്ള പണം ഇയാൾ തരുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. ഈ ദമ്പതികളുടെ മകളും പിതാവിനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. മോശം പെരുമാറ്റമാണ് ഇയാള്‍ക്ക് എന്നാണ് മകളുടെ ആരോപണം.

Post a Comment

0 Comments