പേരന്റിംഗ് പൊടിക്കൈകൾ സ്വായത്തമാക്കി മുക്കൂട് സ്‌കൂളിലെ രക്ഷിതാക്കൾ ; മുനീർ ഉദിനൂർ ക്‌ളാസ്സിന് നേതൃത്വം നൽകി .

LATEST UPDATES

6/recent/ticker-posts

പേരന്റിംഗ് പൊടിക്കൈകൾ സ്വായത്തമാക്കി മുക്കൂട് സ്‌കൂളിലെ രക്ഷിതാക്കൾ ; മുനീർ ഉദിനൂർ ക്‌ളാസ്സിന് നേതൃത്വം നൽകി .

 


മുക്കൂട് : ഡിജിറ്റൽ യുഗത്തിലെ മക്കളെ എങ്ങനെ കൈകാര്യം എന്ന വിഷയത്തിൽ മുക്കൂട് ജി എൽ പി സ്‌കൂളിൽ നടത്തിയ പേരന്റിംഗ് ശില്പശാല രക്ഷിതാക്കൾക്ക് നവ്യാനുഭവമായി . സ്വന്തം ജീവിതാനുഭവത്തിലൂടെ സദസ്സിനെ വൈകാരികമായ തലത്തിലേക്ക് കൊണ്ട് പോയി കുട്ടികളെ എങ്ങനെ പോസിറ്റിവായി കൈകാര്യം ചെയ്യാം എന്ന പാഠം രക്ഷിതാക്കളുടെ മനസ്സിലേക്ക് കോരിയിടാൻ ശില്പശാലയ്ക്ക് സാധിച്ചു . ട്രെയ്‌നറും മൈൻഡ് തെറാപ്പിസ്റ്റുമായ മുനീർ ഉദിനൂറാണ് ക്‌ളാസ്സിന് നേതൃത്വം നൽകിയത് . സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച ക്‌ളാസ്സിൽ നൂറിൽ കൂടുതൽ രക്ഷിതാക്കൾ പങ്കെടുത്തു . 


ബേക്കൽ എ ഇ ഒ അരവിന്ദ കെ ഉദ്‌ഘാടനം ചെയ്തു . ബേക്കൽ ബി ആർ സി ബി പി സി ദിലീപ് കുമാർ , ജനപ്രതിനിധികളായ എം ബാലകൃഷ്ണൻ , എം ജി പുഷ്പ , ഹാജറ സലാം , എസ് എം സി ചെയർമാൻ എം മൂസാൻ , മദർ പി ടി എ പ്രസിഡണ്ട് റീന രവി തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു . പിടിഎ പ്രസിഡണ്ട് റിയാസ് അമലടുക്കം അധ്യക്ഷം വഹിച്ച ചടങ്ങിന് പ്രഥമാധ്യാപിക കെ ശൈലജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുജിത എ വി നന്ദിയും പറഞ്ഞു .

Post a Comment

0 Comments