കുരുന്നുകള്‍ വഴി നടക്കട്ടെ ട്രാഫിക് ബോധവല്‍ക്കരണം നടത്തി ചൈല്‍ഡ് പ്രൊട്ടക്ട് ടീം

LATEST UPDATES

6/recent/ticker-posts

കുരുന്നുകള്‍ വഴി നടക്കട്ടെ ട്രാഫിക് ബോധവല്‍ക്കരണം നടത്തി ചൈല്‍ഡ് പ്രൊട്ടക്ട് ടീം കാഞ്ഞങ്ങാട്:  ചൈല്‍ഡ് പ്രൊട്ടക്ട് ടീം കാസര്‍ഗോഡ് ജില്ല കമ്മിറ്റിയുടെ ട്രാഫിക് ബോധവല്‍കരണ ക്യാമ്പയിന് കാഞ്ഞങ്ങാട് ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് തുടക്കമായി. കുരുന്നുകള്‍ വഴി നടക്കട്ടെ എന്ന പേരില്‍ കുട്ടികള്‍ക്കായി ട്രാഫിക് ബോധവല്‍ക്കരണവും  സീബ്ര ലൈനുകള്‍ ക്രോസ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും ബോധവല്‍ക്കരണം  നടത്തി. ബോധവല്‍ക്കരണ പരിപാടി ഉല്‍ഘാടനം കാഞ്ഞങ്ങാട് ട്രാഫിക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയരാജ് നിര്‍വഹിച്ചു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡണ്ട് സി കെ നാസര്‍ പദ്ധതി വിശദീകരിച്ചു. കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് ഷോബി ഫിലിപ്പ് അധ്യക്ഷത വഹിച്ചു ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹക്കീം ബേക്കല്‍, നാസര്‍ പി കെ ചാലിങ്കാല്‍, അബ്ദുല്‍ മജീദ് അമ്പലത്തറ, നൗഷാദ് പള്ളിക്കുന്നില്‍,  ബബിത ചീമേനി,  സുല്‍ഫത്ത് സന തൃക്കരിപ്പൂര്‍, നേതൃത്വം നല്‍കി. കുട്ടികള്‍ക്ക് സീബ്രാ ലൈനുകള്‍ ക്രോസ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുകയും ട്രാഫിക് സിഗ്‌നകളില്‍ ശ്രദ്ധിക്കേണ്ടത് എങ്ങനെ എന്നതിനെപ്പറ്റിയുള്ള ലഘുലേഖകകള്‍ ഡ്രൈവര്‍മാര്‍ക്കും മറ്റു പൊതുജനങ്ങള്‍ക്കും വിതരണം ചെയ്തും സംഘടന മികച്ച ഒരു മാതൃക കാട്ടി

Post a Comment

0 Comments