സിം കാര്‍ഡ് വാങ്ങാനും പഴയതു മാറ്റി വാങ്ങാനും ഇനി നിയമം കർശനമായേക്കും; പൊലീസ് വെരിഫിക്കേഷനും!

LATEST UPDATES

6/recent/ticker-posts

സിം കാര്‍ഡ് വാങ്ങാനും പഴയതു മാറ്റി വാങ്ങാനും ഇനി നിയമം കർശനമായേക്കും; പൊലീസ് വെരിഫിക്കേഷനും!


 പുതിയ സിം കാര്‍ഡ് വേണ്ടവര്‍ക്കും, പഴയ സിം മാറ്റിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, ഇ-സിം സേവനം ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്ന കടകള്‍ക്കുമായി നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാരെന്നു റിപ്പോർട്ടുകൾ. ചില സംസ്ഥാനങ്ങളില്‍ സിം വില്‍ക്കുന്ന കടകള്‍ക്ക് പൊലിസ് വേരിഫിക്കേഷന്‍ പോലും വേണമെന്നും നിബന്ധന വന്നേക്കാം. അനര്‍ഹരുടെ കൈയ്യില്‍ സിം എത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ നിയമങ്ങള്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ട്. വ്യക്തികള്‍ക്കും ടെലകോം കമ്പനികള്‍ക്കും സിം വില്‍ക്കുന്ന കടകള്‍ക്കും മുന്നില്‍ കൂടുതല്‍ കടമ്പകള്‍ ഉണ്ടാകും.

ഇപ്പോള്‍ ഉപയോഗിച്ചു വരുന്ന സിം കാര്‍ഡിന് കേടുപാടു സംഭവിക്കുകയോ അവ നഷ്ടപ്പെടുകയോ ചെയ്യാം. പകരം പുതിയത് ലഭിക്കണമെങ്കില്‍ അതിവിശദമായ വേരിഫിക്കേഷന്‍ വേണ്ടിവന്നേക്കും എന്നാണ് സൂചന. പുതിയ സിം കാര്‍ഡ് എടുക്കാന്‍ ഏര്‍പ്പെടുത്തുന്ന നിയമങ്ങള്‍, മാറ്റിയെടുക്കുന്നവര്‍ക്കും ബാധകമാക്കിയേക്കും.

വില്‍പ്പനക്കാര്‍ക്ക്

സിം കാര്‍ഡുകള്‍ വില്‍ക്കുന്ന കടകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം. ഇത്തരം കടകളില്‍ ജോലിയെടുക്കുന്നവരുടെ പശ്ചാത്തലം കൃത്യമായി പരിശോധിച്ചിരിക്കണം എന്നായിരിക്കും നിയമം അനുശാസിക്കാന്‍ പോകുന്നത്. അങ്ങനെ ചെയ്യാത്ത പക്ഷം ഓരോ കടയ്ക്കും 10 ലക്ഷം രൂപ വരെ പിഴയിട്ടേക്കുമെന്നാണ് സൂചന. ഈ നിയമം 2023 ഒക്ടോബര്‍ 1ന് പ്രാബല്യത്തില്‍ വരുമെന്നുമാണ് വിവരം. അതേസമയം, നിലവില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് ജോലിക്കാരുടെ പശ്ചാത്തലം പരിശോധിക്കാന്‍ സെപ്റ്റംബര്‍ 30,2024 വരെ സാവകാശം നല്‍കും.

ജിയോയ്ക്കും എയര്‍ടെല്ലിനും കൂടുതല്‍ ഉത്തരവാദിത്വം

സിം വില്‍ക്കുന്ന ജിയോ, എയര്‍ടെല്‍ തുടങ്ങിയ ടെലോകോം സേവനദാദാക്കള്‍ക്കും കൂടുതല്‍ ഉത്തരവാദിത്വം ഏര്‍പ്പെടുത്തും. 

Post a Comment

0 Comments