കമ്മിഷന്‍ നേരത്തെ ചോദിച്ച വിശദാംശങ്ങള്‍ വൈദ്യുതി ബോര്‍ഡ് പതിനൊന്നും പന്ത്രണ്ടിനുമായി സമര്‍പ്പിക്കും. അതിന് തൊട്ട് പിന്നാലെ തന്നെ തീരുമാനവും വരും, ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത ഉപയോക്തക്കളില്‍ നിന്ന് ഈടാക്കരുതെന്ന കര്‍ശന വ്യവസ്ഥ കോടതി നൽകിയിട്ടുണ്ട്. ഇതിൽ യൂണിറ്റിന് 17 പൈസവരെ കുറയാം. പക്ഷെ അധിക വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയതിന്‍റെ ബാധ്യത കൂടി തീര്‍ക്കാൻ തീരുമാനിച്ചാൽ ആ മെച്ചവും ബില്ലിലുണ്ടാകില്ല .
റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാറുകൾ പുനസ്ഥാപിക്കുന്നതിൽ ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ അടുത്ത മന്ത്രിസഭായോഗം തീരുമാനം എടുത്തേക്കും. 465 മെഗാവാട്ടിൻറെ കരാറാണ് കടുത്ത വൈദ്യുതി പ്രതിസന്ധി പരിഗണിച്ച് പുനസ്ഥാപിക്കാൻ ശ്രമിക്കുന്നത്.
0 Comments