ഞായറാഴ്‌ച, സെപ്റ്റംബർ 10, 2023

 


കൊച്ചി: യോഗ ക്ലാസിനിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യോഗ അധ്യാപകന്‍ അറസ്റ്റില്‍.വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ താമസിക്കുന്ന മട്ടാഞ്ചേരി നോര്‍ത്ത് ചെറളായി സ്വദേശി അജിത്ത് (38) ആണ് അറസ്റ്റിലായത്. ഇയാൾ മുളവുകാട് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ താത്കാലിക യോഗ അധ്യാപകനായി ജോലിചെയ്തു വരികയായിരുന്നു.


ഇതിനിടെ യോഗ ക്ലാസിനെത്തിയ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടർന്ന് പരാതിയിൽ മുളവുകാട് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ