'മോനെ കണ്ടിട്ട് എത്ര നാളായി, കെട്ടിപ്പിടിച്ച് അലിയുമ്മ'; ചെറുപുഞ്ചിരിയോടെ കുശലാന്വേഷണങ്ങള്‍ തിരക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

LATEST UPDATES

6/recent/ticker-posts

'മോനെ കണ്ടിട്ട് എത്ര നാളായി, കെട്ടിപ്പിടിച്ച് അലിയുമ്മ'; ചെറുപുഞ്ചിരിയോടെ കുശലാന്വേഷണങ്ങള്‍ തിരക്കി മുഖ്യമന്ത്രി പിണറായി വിജയന്‍



മുഖ്യമന്ത്രി പിണറായി വിജയന്‍ നാട്ടിലെത്തിയപ്പോള്‍ കെട്ടിപ്പിടിച്ച് കുശലാന്വേഷണം നടത്തുന്ന അണ്ടല്ലൂര്‍ കടവ് സ്വദേശി അലിയുമ്മയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായി കളരി ആന്‍ഡ് ആയുര്‍വ്വേദ ചികിത്സാ കേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു. ഈ മനോഹര ഫോട്ടോ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചട്ടുണ്ട്.

'മോനെ കണ്ടിട്ട് എത്ര നാളായി' എന്നു ചോദിച്ചാണു അലിയുമ്മ പിണറായിയെ കെട്ടിപ്പിടിച്ചത്. പിണറായി നാട്ടില്‍ പൊതുപരിപാടികള്‍ക്ക് എത്തുമ്പോഴൊക്കെ അലിയുമ്മ കാണാനെത്താറുണ്ട്.'മോനെ കണ്ടിട്ട് എത്ര നാളായി, ഒന്ന് കെട്ടിപ്പിടിക്കട്ടെ' എന്നായിരുന്നു മുഖ്യമന്ത്രിയെ കണ്ട അലിയുമ്മയുടെ പ്രതികരിച്ചത്. മുഖ്യമന്ത്രി ഒരു ചിരിയോടെ അലിയുമ്മയോട് കുശലാന്വേഷണം നടത്തുകയും ചെയ്തു.

Post a Comment

0 Comments