പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിക്ക് 75 വർഷം തടവും 90000 രൂപ പിഴയും

LATEST UPDATES

6/recent/ticker-posts

പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിക്ക് 75 വർഷം തടവും 90000 രൂപ പിഴയും



കോഴിക്കോട്: പത്തു വയസുള്ള പെൺകുട്ടിയെ തുടർച്ചയായി ലൈംഗിക പീഡത്തിന് ഇരയാക്കിയ യുവതിക്ക് 75 വര്‍ഷം തടവും 90,000 രൂപ പിഴയും വിധിച്ചു. വിവിധ വകുപ്പുകള്‍ പ്രകാരം നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് പാലക്കാട് മണ്ണാർക്കാട് ചക്കിങിൽ വസന്തയെ (42) ശിക്ഷിച്ചത്. ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എം ഷുഹൈബാണ് ശിക്ഷ വിധിച്ചത്.പെണ്‍കുട്ടിയെ പരപ്പുപാറയിലെ വാടകവീട്ടിലും മറ്റുമായി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക് ലൈംഗികാതിക്രമത്തിന് ഒത്താശ ചെയ്‌തു കൊടുത്തതിന് ഇവര്‍ക്കെതിരെ ഇതേ കോടതിയില്‍ മൂന്ന് കേസുകള്‍ നിലവിലുണ്ട്.

അതേസമയം ഈ കുറ്റകൃത്യത്തെ കുറിച്ച്‌ അറിവുണ്ടായിട്ടും മറച്ചുവെച്ചതിന് കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ചെറുമുകത്ത് ദാസിന് ആറ് മാസം തടവു ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. കോഴിക്കോട് കുറ്റ്യാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇൻസ്പെക്ടര്‍ ടിപി ഫര്‍ഷാദാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ മനോജ് അരൂരാണ് ഹാജരായത്.

Post a Comment

0 Comments