ഗ്രോ വാസുവിനെ വെറുതെ വിട്ടു; കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി

LATEST UPDATES

6/recent/ticker-posts

ഗ്രോ വാസുവിനെ വെറുതെ വിട്ടു; കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി



കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതേ വിട്ടു. കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപെടുത്തിയെന്ന കേസിലാണ് ഗ്രോ വാസുവിനെ വെറുതേവിട്ടത്.

പൊലീസ് അറസ്റ്റ് ചെയ്ത ഗ്രോ വാസു ജാമ്യം എടുക്കാനോ പിഴ അടക്കാനോ തയ്യാറാകാത്തതിനെ തുടർന്ന് ഒന്നര മാസമായി ജയിലിലായിരുന്നു. കുന്ദമംഗലം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഗ്രോ വാസുവിനെ വെറുതേ വിട്ടത്. കേസിലെ വിസ്താരം ഇന്നലെ പൂർത്തിയായിരുന്നു.തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു അദ്ദേഹം കോടതിയിൽ വാദിച്ചത്. ഇന്നലെ സാക്ഷി മൊഴികൾ ഗ്രോ വാസുവിനെ വായിപ്പിച്ചു കേൾപ്പിച്ചിരുന്നു.


ജൂലൈ 29നാണ് 93 വയസ്സുള്ള ഗ്രോ വാസുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കോടതി സ്വന്തം നിലയ്ക്കു ജാമ്യം അനുവദിച്ചെങ്കിലും രേഖകളിൽ ഒപ്പു വയ്ക്കാൻ തയാറാകാത്തതിനെ തുടർന്നു റിമാൻഡ് ചെയ്യുകയായിരുന്നു.

Post a Comment

0 Comments