ലോൺ ആപ്പ് ഭീഷണി; വയനാട്ടിൽ ലോട്ടറി വിൽപ്പനക്കാരൻ മരിച്ചനിലയിൽ

LATEST UPDATES

6/recent/ticker-posts

ലോൺ ആപ്പ് ഭീഷണി; വയനാട്ടിൽ ലോട്ടറി വിൽപ്പനക്കാരൻ മരിച്ചനിലയിൽ



വയനാട് : അരിമുളയിൽ ഗൃഹനാഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചിറകോണത്ത് അജയരാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ലോണ്‍ ആപ്പ് ഭീഷണിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം . വീടിനടുത്തുള്ള പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.


ഓൺലൈൻ ആപ്പിൽ നിന്ന് അജയൻ 5000 രൂപ ലോൺ എടുത്തിരുന്നു എന്നാണ് സംശയം. വീടിനടുത്തുള്ള പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തിരിച്ചടയ്ക്കാനായി ഇയാളെ വിളിച്ച് ശല്യം ചെയ്തിരുന്നതായും വിവരമുണ്ട്. കഴിഞ്ഞ ദിവസം അജയന്റെ ഭാര്യയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായും സംശയമുണ്ട്


ഇയാളുടെ ഫോൺ മീനങ്ങാടി പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാൾക്ക് മറ്റ് സാമ്പത്തിക ബാധ്യത കൂടി ഉണ്ടായിരുന്നു എന്നും സുഹൃത്തുക്കൾ വ്യക്തമാക്കി.


(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Post a Comment

0 Comments