ചൊവ്വാഴ്ച, സെപ്റ്റംബർ 19, 2023


അടിമാലി: പ്രണയം പുറത്തറിഞ്ഞതോടെ പതിനാലു വയസുള്ള പെണ്‍കുട്ടിയും 34 കാരനും വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇരുവരും ബന്ധുക്കളാണ്.സംഭവം ഇടുക്കി വെള്ളത്തൂവല്‍ മുനിയറയില്‍.


പ്രണയം വീട്ടില്‍ അറിഞ്ഞതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇരുവരും വിഷം കഴിക്കുകയായിരുന്നു.


പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. ഇരുവരെയും ആദ്യം അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ