ഉത്തര്‍പ്രദേശിലെ ജലൗനില്‍ കഴുത്തില്‍ കയര്‍ കുരുക്കിയുള്ള പ്രാങ്ക് നടത്തിയ 13 വയസുകാരന് ഒടുവില്‍ ദാരുണാന്ത്യം. മകന്‍ കാഴ്ചയില്ലാത്ത അമ്മയുടെ മുന്‍പിലാണ് പിടഞ്ഞുമരിച്ചത്.
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജാസ് തന്റെ സഹോദരങ്ങളായ യാഷ് (9), മെഹക് (7), ആസ്ത (5) എന്നിവര്‍ക്കൊപ്പം ഒറായി കാൻഷിറാം കോളനിയിലെ വീട്ടിൽ കളിക്കുകയായിരുന്നു. ഇതിനിടയില്‍ സ്റ്റൂളില്‍ കയറി കഴുത്തില്‍ കയര്‍ കൊണ്ട് തമാശയ്ക്ക് കുരുക്കിട്ടതാണ് ജാസ്. കയറിന്റെ ഒരറ്റം ജനാലയില്‍ ബന്ധിച്ചിരുന്നു. എന്നാല്‍ പിന്നാലെ സ്റ്റൂള്‍ തെന്നിപ്പോയതോടെ കുരുക്ക് മുറുകി കുട്ടി ശ്വാസം കിട്ടാതെ പിടഞ്ഞു. മൂക്കിലൂടെ രക്തം വന്നപ്പോഴാണ് പ്രാങ്ക് കാര്യമായത് സഹോദരങ്ങള്‍ തിരിച്ചറിഞ്ഞത്.
ജന്മനാ കാഴ്ചയില്ലാത്ത കുട്ടികളുടെ അമ്മ സംഗീത മക്കളുടെ നിലവിളി കേട്ട് ഓടിയെത്തുകയും പ്രദേശവാസികള്‍ ചേര്‍ന്ന് ജാസിന്റെ കഴുത്തിലെ കുരുക്ക് നീക്കി ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
"ദൈവം എനിക്ക് കാഴ്ച നല്‍കിയിരുന്നുവെങ്കില്‍, എന്‍റെ കുഞ്ഞിനെ രക്ഷിക്കാന്‍ കഴിയുമായിരുന്നു. അവൻ എന്റെ കൺമുന്നിൽ മരിച്ചു. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല"- സംഗീത കണ്ണീരോടെ പറഞ്ഞു. കുട്ടികളുടെ അച്ഛന്‍ ഖേം ചന്ദ്ര ജോലിക്ക് പോയ സമയത്താണ് ദാരുണമായ സംഭവമുണ്ടായത്.
0 Comments