പടന്നക്കാട് നെഹ്‌റു കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

പടന്നക്കാട് നെഹ്‌റു കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തുകാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്‌റു കോളേജ് യൂണിയന്‍ ഇലക്ഷന്‍ ബന്ധപ്പെട്ട കെഎസ്‌യു എം എസ് എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി.സി.എ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ എം.എസ്.എഫ് ട്രഷറര്‍ ജംഷീദ് ചിത്താരി അധ്യക്ഷത വഹിച്ചു.കപട രാഷ്ട്രീയത്തിനെതിരെ സര്‍ഗാത്മക വിദ്യാര്‍ത്ഥിത്വംഎന്ന മുദ്രാവാക്യമാണ്‌തെരഞ്ഞെടുപ്പില്‍ മുന്നണി ഉയര്‍ത്തിപ്പിടിക്കുന്നത്കാലങ്ങളായി എസ്എഫ്‌ഐയുടെ അരാജകത്വത്തില്‍ വീര്‍പ്പുമുട്ടിയ വിദ്യാര്‍ത്ഥികള്‍ കെഎസ്‌യുഎം എസ് എഫ് മുന്നണിയോടൊപ്പം നില്‍ക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.ജസ്‌ന,നന്ദന,ബിലാല്‍ ശീര്‍ഷ,മുസമ്മില്‍,ഹരി, നിശാന, ഷംന,ഷംല,വിഷ്ണു, ഹിബാസാലി, ഫിദ നസ്രിന്‍ എന്നിവര്‍ സംബന്ധിച്ചു.

കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ട് ആശിഷ് സ്വാഗതം പറഞ്ഞു എംഎസ്എഫ് ജനറല്‍ സെക്രട്ടറി തൗഫീഖ് നന്ദി പറഞ്ഞു.

Post a Comment

0 Comments