കാഞ്ഞങ്ങാട് പട്ടണത്തിൽ ഫ്ലൈ ഓവർ ബ്രിഡ്ജ് എത്രയും പെട്ടെന്ന് നിർമ്മിക്കണം : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റ് സമ്മേളനം

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് പട്ടണത്തിൽ ഫ്ലൈ ഓവർ ബ്രിഡ്ജ് എത്രയും പെട്ടെന്ന് നിർമ്മിക്കണം : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റ് സമ്മേളനം

 


 കാഞ്ഞങ്ങാട്: മാറിമാറി വരുന്ന നഗരസഭ ഭരണാധികാരികളുടെ നിരത്തരവാദപരമായ പ്രവർത്തി കാരണം നടപ്പിലാക്കാതെ പോകുന്നതും കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നതും കാൽനട യാത്രക്കാർക്ക്‌ സുരക്ഷയേകുന്നതുമായ കാഞ്ഞങ്ങാട് നഗര മധ്യത്തിലെ ഫ്ലൈ ഓവർ ബ്രിഡ്ജ് എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്നും കൂടാതെ സർക്കാർ ആനുകൂല്യങ്ങൾക്കുള്ള ഫോട്ടോയെടുപ്പ് ചുമതല അംഗീകൃത ഫോട്ടോഗ്രാഫർമാർക്ക് നൽകണമെന്നും എ. കെ. പി. എ കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. കുന്നുമ്മൽ ജെ.സി.ഐ ഹാളിൽ നടന്ന സമ്മേളനം എ. കെ. പി എ. കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് സന്തോഷ് ഫോട്ടോ മാക്സ് ഉദ്ഘാടനം ചെയ്തു. സൗത്ത് യൂണിറ്റ് പ്രസിഡണ്ട് പ്രവീൺ സുമേര അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ലിജീഷ്  അനുശോചന പ്രമേയം അവതരിപ്പിച്ചു. സൗത്ത് യൂണിറ്റ് സെക്രട്ടറി പ്രവീൺ ടുവൈസ് വാർഷിക റിപ്പോർട്ടും  ട്രഷറർ സുരേഷ് ഫോട്ടോപ്ലസ്  വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. എ.കെ. പി. എ വനിതാ വിങ്ങ് സംസ്ഥാന കോഡിനേറ്റർ ഹരീഷ് പാലക്കുന്ന്, ജില്ലാ പ്രസിഡണ്ട് കെ. സി. അബ്രഹാം, സെക്രട്ടറി സുഗുണൻ ഇരിയ, വൈസ് പ്രസിഡണ്ട് ശരീഫ് ഫ്രെയിം ആർട്ട്,  ജോയിന്റ് സെക്രട്ടറി സുധീർ,   ജില്ലാവെൽ ഫെയർ കമ്മിറ്റി ചെയർമാൻ പ്രശാന്ത് തൈക്കടപ്പുറം, ഇൻഷുറൻസ് ജില്ലാ കോഡിനേറ്റർ പി. കെ. അശോകൻ, ബ്ലഡ് ഡൊണേഷൻ ജില്ലാ കോഡിനേറ്റർ പ്രജിത്ത് കളർ പ്ലസ്, കാഞ്ഞങ്ങാട് മേഖലാ ട്രഷറർ സിനു മാത്യു, , നോർത്ത് യൂണിറ്റ് സെക്രട്ടറി രഞ്ജിത്ത് മാട്ടുമ്മൽ, നോർത്ത് യൂണിറ്റ് ട്രഷറർ കൃപേഷ്, മാവുങ്കാൽ യൂണിറ്റ് പ്രസിഡണ്ട് പ്രജീഷ് പ്രേമാസ്,എന്നിവർ സംസാരിച്ചു. എ.. കെ. പി.എ സൗത്ത് യൂണിറ്റ് സെക്രട്ടറി പ്രവീൺ ടുവൈസ് സ്വാഗതവും വൈസ് പ്രസിഡണ്ട് ദിലീപ് കുമാർ നന്ദിയും പറഞ്ഞു. 2023- 24 വർഷത്തെ ഭാരവാഹികളായി സെക്രട്ടറിയായി പ്രവീൺ

ടുവൈസിനെയും പ്രസിഡണ്ടായി പ്രവീൺ സുമേരയെയും ട്രഷററായി സുരേഷ് ഫോട്ടോ പ്ലസിനെയും  ജോയിൻ സെക്രട്ടറിയായി ദിലീപ് കുമാറിനെയും വൈസ് പ്രസിഡണ്ടായി അനിൽകുമാറിനെയും പി. ആർ.ഒ ആയി ബാലകൃഷ്ണൻ പാലക്കിയെയും തെരഞ്ഞെടുത്തു. കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയിലേക്ക് ഉണ്ണി സരിഗ, സുധീർ, ടി.എം. ഫിലിപ്പ് എന്നിവരെയും തെരഞ്ഞെടുത്തു.

Post a Comment

0 Comments