കാഞ്ഞങ്ങാട്: പ്രഗത്ഭ ഇ എൻ ടി സർജനായ ഡോ. അഹ്‌മദ് ജൽവ പാലക്കി MBBS, MS- ENT തന്റെ ആതുര സേവന രംഗത്തേക്ക് പുതിയ കാൽവെപ്പായി DNB - ENT കൂടി ഉയർന്ന മാർക്കോടു കൂടി വിജയിച്ചു.
മംഗലാപുരം യേനപ്പോയ മെഡിക്കൽ കോളേജിൽ നിന്ന് MBBS ഉം തുടർന്ന് മണിപ്പാൽ കസ്‌തൂർബ മെഡിക്കൽ കോളേജിൽ നിന്ന് MS-ENT യും പഠിച്ച ഡോക്ടർ സുള്ള്യ KVG മെഡിക്കൽ കോളേജിലും കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റലിലും പ്രവർത്തിച്ചു കൊണ്ടിരിക്കവേ തുടർ പഠനവും മുന്നോട്ടു കൊണ്ട് പോവുകയായിരുന്നു. തുടർ പഠനത്തിന് വേണ്ടി നിശ്ചയ ദാർഢ്യത്തോടെയുള്ള ഈ യുവ ഡോക്ടറുടെ പ്രവർത്തനം മാതൃകാപരമാണ്.
കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റൽ ചെയർമാനും സംയുക്ത ജമാഅത്ത് പ്രസിഡണ്ടുമായ സി കുഞ്ഞാമദ് പാലക്കിയുടെ സഹോദരനും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡണ്ടും സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറുമായ ഹംസ പാലക്കിയുടെ മകനാണ് ഡോ. അഹ്‌മദ് ജൽവ പാലക്കി. ഭാര്യ ഡോ. സുനൈന മംഗലാപുരത്ത് MDS ചെയ്യുന്നു. സഹോദരൻ ഡോ. ഹയാഷ് റഹ്‌മാൻ പാലക്കി മൻസൂർ ഹോസ്പിറ്റൽ എമാർജസി മെഡിക്കൽ ഓഫീസറായി പ്രവർത്തിക്കുന്നു. സഹോദരി ഫാത്തിമ സുൽഫിയ MBBS രണ്ടാം വർഷവും ഇളയ സഹോദരൻ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡിഗ്രിയും ചെയ്യുന്നു. വിദ്യാഭ്യാസത്തിന് ഉന്നത മൂല്യം കാണുന്ന പാലക്കി കുടുംബത്തിലെ മുഴുവൻ അംഗങ്ങളും ഏവർക്കും മാതൃകയാണ്
0 Comments