അതിഞ്ഞാൽ ദർഗ്ഗാ ശരീഫ് ഉറൂസ് പോസ്റ്റർ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

അതിഞ്ഞാൽ ദർഗ്ഗാ ശരീഫ് ഉറൂസ് പോസ്റ്റർ പ്രകാശനം ചെയ്തു
കാഞ്ഞങ്ങാട്: ചിരപുരാതനമായ അതിഞ്ഞാൽ ദർഗ്ഗാ ശരീഫ് ഉറൂസ് 2023 ഡിസംബർ 26 മുതൽ 2024 ജനുവരെ ഒന്ന് വരെ നടക്കുകയാണ്. ഉറൂസിൻ്റെ പോസ്റ്റർ പ്രകാശനം അതിഞ്ഞാൽ ജമാഅത്ത് പ്രസിഡൻ്റ് വികെ അബ്ദുല്ല ഹാജി  റിനാസ് പുതിയപുരയലിന് നൽകി പ്രകാശനം ചെയ്തു.

ഡിസംബർ 26 ന്  ഉറൂസ് സമസ്ത ട്രഷറർ ശൈഖുനാ കോയ്യോട് ഉമർ മുസ്ലിയാർ ഉൽഘാടനം ചൈയ്യും.

തുടർന്നുള്ള ദിവസങ്ങളിൽ കേരളത്തിലെ പ്രഭാഷണ വേദിയിലെ പ്രശസ്ത്തരായ നൗഷാദ് ബാഖവി ചിറയൻകീഴ്, സിംസാറുൽ ഹഖ് ഹുദവി അബൂദാബി, ഹാഫിള് സിറാജുദ്ധീൻ ഖാസിമി പത്തനാപുരം, മുനീർ ഹുദവി വിളയിൽ എന്നിവർ പ്രഭാഷണം നടത്തുന്നതും, ശൈഖുനാ ചെറു മോത്ത് ഉസ്താദ് കൂട്ടുപ്രാർഥനക്ക് നേത്യത്വം നൽകുന്നതുമാണ്.

ഉറൂസ് കമ്മിറ്റി ചെയർമാൻ ബി.മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന പോസ്റ്റർ പ്രകാശന ചടങ്ങിൽ 

ജമാ അത്ത് ഖത്തീബ് അബ്ദുൾ ഖാദർ അസ്ഹരി, പാലാട്ട് ഹുസൈൻ ഹാജി, സി.എച്ച് സുലൈമാൻ ഹാജി, എം.എം മുഹമ്മദ് കുഞ്ഞി ഹാജി,പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി,അഹമ്മദ് അഷറഫ് ഹന്ന, തെരുവത്ത് മൂസഹാജി, മൗവ്വൽ മുഹമ്മദ് കുഞ്ഞി ഹാജി,യു.വി ഹസൈനാർ ഹാജി,പി.വി സൈദുഹാജി,

റമീസ് അഹമ്മദ്, തുടങ്ങിയവർ പങ്കെടുത്തു.

ഉറൂസ് കമ്മിറ്റി കൺവീനർ ഖാലിദ് അറബിക്കാടത്ത് സ്വഗതവും, ട്രഷറർ റിയാസ് സി.എച്ച് നന്ദിയും പറഞ്ഞു.

Post a Comment

0 Comments