വലയിൽ കുടുങ്ങിയ പന്തെടുക്കുന്നതിനിടെ കിണറിൽ വീണ അഞ്ച് വയസുകാരനെ കിണറിലേക്കെടുത്തു ചാടി രക്ഷപ്പെടുത്തി വല്യുപ്പ

LATEST UPDATES

6/recent/ticker-posts

വലയിൽ കുടുങ്ങിയ പന്തെടുക്കുന്നതിനിടെ കിണറിൽ വീണ അഞ്ച് വയസുകാരനെ കിണറിലേക്കെടുത്തു ചാടി രക്ഷപ്പെടുത്തി വല്യുപ്പ
കാഞ്ഞങ്ങാട്; വലയിൽ കുടുങ്ങിയ പന്തെടുക്കുന്നതിനിടെ വല പൊട്ടി കിണറിൽ വീണ അഞ്ചു വയസുകാരന് കുഞ്ഞനുജനും വല്യുപ്പയും നൽകിയത് പുതുജന്മം. അജാനൂർ അതിഞ്ഞാലിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മുൻ പ്രവാസിയായ അതിഞ്ഞാൽ ജുമാ മസ്ജിദിന് സമീപത്തെ സി.എച്ച് അബ്ദുല്ല (67 )യാണ് കിണറിലേക്കെടുത്തു ചാടി കൊച്ചു മകനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. അബ്ദല്ലയുടെ മകൾ നസീജയുടെയും പ്രവാസിയായ സമീറിന്റെയും മകൻ അർമാനാണ് കിണറിൽ വീണത്. ഫുട്ബോൾ കളിക്കുന്നതിനിടെ പന്ത് കിണറിന്റെ വലയിൽ കുടുങ്ങിയിരുന്നു.വല പൊട്ടു മെന്നറിയാതെ ഇതിൽ കയറിയതോടെ വലയ്ക്കിടയിലൂടെ താഴേക്ക് വീഴുകയായിരുന്നു.അതിനിടെ പുറത്തിറങ്ങിയ നസീജയ്ക്ക് ശബ്ദം കേട്ടതു പോലെ സംശയം തോന്നിയിരുന്നു. പരിസരത്ത് അർമാനെ കാണാനുമില്ലായിരുന്നു. സമീപത്ത് കളിക്കുകയായിരുന്ന രണ്ടു വയസുകാരനും അർമാന്റെ അനുജനുമായ സോഹാനോട് കാര്യം തിരക്കിയപ്പോൾ ഇച്ച  

കിണറിലുണ്ടെന്ന് കിണർചൂണ്ടി ക്കൊണ്ട് പറഞ്ഞു.

ഈ സമയം അബ്ദുല്ല പള്ളിയിലേക്ക് പോകാനൊരുങ്ങുകയായിരുന്നു.പുറത്തു നിന്ന് മകളുടെ നിലവിളി കേട്ട് ഓടിയെത്തി കാര്യം അറിഞ്ഞതോടെ മറ്റൊന്നും  ചിന്തിക്കാതെ കിണറിലേക്ക് എടുത്തു ചാടുകയായിരുന്നു. അപ്പോഴേക്കും അർമാൻ ഒരു തവണ മുങ്ങി പൊങ്ങി വന്നിരുന്നു.അർമാനെ ചേർത്തു പിടിച്ച് പൈപ്പിൽ തൂങ്ങി നിന്ന ഈ 67 കാരനെയും കുട്ടി യേ യുംസമീപ വാസികളെത്തിയാണ് മുകളിലേക്ക് കയറ്റിയത്. കാലിനു നേരിയ പരുക്കേറ്റതൊഴിച്ചാൽ ഒരു അപകടവും കൂടാതെയാണ് കൊച്ചു മകനെ രക്ഷപ്പെടുത്തിയത്. 

ഒരു നിമിഷം വൈകിയിരുന്നുവെങ്കിൽ, രണ്ട് വയസുകാരൻ കാര്യം പറഞ്ഞില്ലായിരുന്നുവെങ്കിൽ കാര്യം മറ്റൊന്നാകുമായിരുന്നുവെന്ന് അബ്ദുള്ള നെടുവീർപ്പോടെയാണ് ഓർക്കുന്നത്.

രണ്ട് വയസുകാരന്റെ വിവേകവും മുത്തഛന്റെആത്മ ധൈര്യത്തിലും അഞ്ച് വയസുകാരന് ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് നാട് .


Post a Comment

0 Comments