കാഞ്ഞങ്ങാട് നഗരസഭ അർബൻ ഹെൽത്ത് വെൽനസ് സെൻ്റർ ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭ അർബൻ ഹെൽത്ത് വെൽനസ് സെൻ്റർ ഉദ്ഘാടനം ചെയ്തു




കാഞ്ഞങ്ങാട് നഗരസഭ അർബൻ ഹെൽത്ത് വെൽനസ് സെൻ്റർ ഉദ്ഘാടനം ചെയ്തു. പടന്നക്കാട്, ആവിക്കര എന്നിവിടങ്ങളിലാണ് വെൽനസ് സെൻ്റർ അനുവദിച്ചത്. ആവിക്കരയിൽ നിർമ്മിച്ച അർബൻ ഹെൽത്ത് വെൽനസ് സെൻ്റർ ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പടന്നക്കാട് അർബൻ ഹെൽത്ത് വെൽനസ് സെൻ്റർ നഗരസഭ ചെയർപേഴ്സൻ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു.

നിലവിൽ സർക്കാർ ആരോഗ്യ സബ് സെൻ്ററുകളൊന്നും ഇല്ലാത്ത പ്രദേശത്താണ് വെൽനസ് സെൻ്ററുകൾ ആരംഭിച്ചത്. ഇത് പ്രദേശവാസികൾക്ക് ആശ്വാസമാകും.

കുഞ്ഞിൻ്റെ ജനനം മുതൽ 16 വയസ്സ് വരെയുള്ള വിവിധ രോഗ പ്രതിരോധ വാക്സിനുകൾ, ഗർഭിണികൾക്കുള്ള ആരോഗ്യ പരിചരണങ്ങൾ, ജീവിത ശൈലി രോഗനിർണയങ്ങൾ, കൗമാരപരിചരണം, പ്രഥമ ശുശ്രൂഷ, മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യൽ, മരുന്നുവിതരണം, നിശ്ചിത ദിവസങ്ങളിൽ ഡോക്ടറുടെ സേവനം തുടങ്ങിയ കാര്യങ്ങൾ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും. ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് ഉപയോഗിച്ച് നാഷണൽ ഹെൽത്ത് മിഷൻ്റെ സഹകരണത്തോടെയാണ് അർബൻ ഹെൽത്ത് വെൽനസ് സെൻ്ററുകൾ സ്ഥാപിച്ചത്. മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനവും ഇവിടെ ലഭിക്കും. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.വി.സരസ്വതി, പി.അഹമ്മദലി, കെ.അനീശൻ, കെ.പ്രഭാവതി, കൗൺസിലർമാരായ എ.കെ.ലക്ഷ്മി, കെ.കെ.ജാഫർ, അനീസ, എച്ച്.ശിവദത്ത്, നജ്മ റാഫി, കെ.വി.മായാകുമാരി, ഹസീന റസാഖ്, എം.ബാലകൃഷ്ണൻ, കെ.രവീന്ദ്രൻ, കെ.വി.സുശീല, ടി.വി.സുജിത്ത്കുമാർ, എൻ.ഇന്ദിര, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.കെ.വൽസലൻ, കെ.വി.ശബരീശൻ , എൻ.വി.ബാലൻ, സ്റ്റീഫൻ ജോസഫ്, പ്രമോദ് കരുവളം, പി.സി.ഇസ്മായിൽ, വെങ്കിടേഷ്, ആർദ്രം നോഡൽ ഓഫീസർ ഡോ. പി.വി.അരുൺ , മെഡിക്കൽ ഓഫീസർ പുഞ്ചാവി ഡോ. അശ്വേത കെ ശങ്കർ, അർബൻ ഹെൽത്ത് കോഡിനേറ്റർ അലക്സ് ജോസ്, കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറി ഷൈൻ പി ജോസ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments