സൗദി യുവതിക്കെതിരേ ലൈം​ഗികാതിക്രമം; മല്ലു ട്രാവലർക്കെതിരേ ലുക്ക്-ഔട്ട് നോട്ടീസ്

LATEST UPDATES

6/recent/ticker-posts

സൗദി യുവതിക്കെതിരേ ലൈം​ഗികാതിക്രമം; മല്ലു ട്രാവലർക്കെതിരേ ലുക്ക്-ഔട്ട് നോട്ടീസ്

 


കൊച്ചി; ലൈംഗികാതിക്രമ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്ത വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ (മല്ലു ട്രാവലർ) എറണാകുളം സെൻട്രൽ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. കുറ്റാരോപിതൻ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. സൗദി യുവതിയുടെ പരാതിയിൽ, അന്വേഷണത്തിന്റെ ഭാഗമായി ഷാക്കിര്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം.


സെപ്റ്റംബർ 13ന് എറണാകുളത്തെ ഹോട്ടലിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. എറണാകുളം സെൻട്രൽ പൊലീസിലാണ് പരാതി നൽകിയത്. അഭിമുഖത്തിനെന്ന പേരിൽ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. അഭിമുഖത്തിനായി ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാൻ ശ്രമിച്ചതും എന്ന് പരാതിയിൽ പറയുന്നു. 


അതേസമയം, പരാതി വ്യാജമാണെന്ന നിലപാടിലാണ് ഷാക്കിർ സുബ്‌ഹാൻ. തനിക്കെതിരായ പരാതിയെ മതിയായ തെളിവുകൾ കൊണ്ട് നേരിടുമെന്നും ഷാക്കിർ പ്രതികരിച്ചിരുന്നു.  ഇതൊരു ഹണിട്രാപ്പ് ആയിരുന്നോ എന്ന് സംശയിക്കുന്നതായും ഷാക്കിർ ആരോപിച്ചു. ഷാക്കിർ നാട്ടിലില്ലാത്തതിനാൽ അന്വേഷണം വൈകുമെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments