വെള്ളിയാഴ്‌ച, സെപ്റ്റംബർ 29, 2023

 



കാസര്‍കോട്: മണ്ഡലം പുന:സംഘടനയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സ്വന്തക്കാരെ തിരുകിക്കയറ്റിയെന്ന് ആരോപിച്ച് കാസര്‍കോട് ഡിസിസി ഓഫീസിനകത്ത് പ്രവര്‍ത്തകരുടെ കുത്തിയിരിപ്പ് സമരം. കെപിസിസി അംഗം കരിമ്പില്‍ കൃഷ്ണന്റെ നേതൃത്യത്തില്‍ നിരവധി പ്രവര്‍ത്തകരാണ് ഡി.സി.സി. പ്രസിഡണ്ട് പി കെ ഫൈസലിന്റെ ഓഫീസ് മുറിക്ക് മുന്നില്‍ രാവിലെ മുതല്‍ കുത്തിയിരുന്നത്.

ബൂത്ത് പ്രസിഡണ്ടുമാര്‍, മണ്ഡലം ഭാരവാഹികള്‍, പോഷക സംഘടന നേതാക്കള്‍ കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുത്തു.


ചീമേനി മണ്ഡലം കമ്മിറ്റിയിലാണ് ഉണ്ണിത്താൻ ഇടപെട്ട് അട്ടിമറിച്ചത്. മുൻ ചീമേനി മണ്ഡലം പ്രസിഡന്റ്‌ ആയിരുന്ന ജയരാമനോ അല്ലെങ്കിൽ ശ്രീവത്സൻ പുത്തൂരോ ഭാരവാഹിയാക്കണമെന്നായിരുന്നു ധാരണ. എന്നാൽ ഉണ്ണിത്താൻ സ്വന്തക്കാരനായ യൂത്ത് കോൺഗ്രസ്‌ ജില്ല സെക്രട്ടറി ധനേഷിനെ പ്രസിഡൻ്റാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം.

ചീമേനിയിൽ 12 ബൂത്തുകമ്മറ്റിയാണ് ഉള്ളത്. അതിൽ 10 ബൂത്തു കമ്മറ്റി പ്രസിഡൻ്റുമാരും സമരത്തിനെത്തി. പ്രത്യേക ബസിലാണ് രാവിലെ 10ത്തോടെ പ്രവർത്തകർ ഓഫീസ് ഉപരോധിക്കാനെത്തിയത്.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ