ശനിയാഴ്‌ച, സെപ്റ്റംബർ 30, 2023


 കാസർകോട് : ജില്ലയിലൂടെ കടന്നുപോകുന്ന ടാങ്കര്‍, ടിപ്പര്‍ ലോറികളുടെ ഗതാഗതം ക്രമീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍ദ്ദേശം നല്‍കി. ടാങ്കര്‍ ലോറികള്‍ ദേശീയ പാതയിലൂടെ മാത്രം ഗതാഗതം നടത്തണം. സംസ്ഥാന പാതകളിലൂടെ ദീര്‍ഘദൂര ടാങ്കര്‍ ഓടിക്കരുത്. സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിക്കുന്ന  രാവിലേയും വൈകീട്ടും സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍  ഗതാഗതം നടത്താന്‍ അനുവദിക്കില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കണമെന്ന് ബന്ധപ്പെട്ട് വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍ദേശം നല്‍കി. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ ആര്‍.ടി.ഒ പരിശോധന ശക്തമാക്കും. ഇതിന്റെ ദൈന്യംദിന  റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആര്‍.ടി.ഒ യോട് കളക്ടര്‍ നിര്‍ദേശിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ