ബുധനാഴ്‌ച, ഒക്‌ടോബർ 04, 2023




കാഞ്ഞങ്ങാട്:സി പി എമ്മിന്റെ ഇസ്ലാമോഫോബിയക്കെതിരെ പടന്നക്കാട് നെഹ്‌റു കോളേജ് ഹരിത യൂണിറ്റിന്റെ നേതൃത്വത്തിൽ ‘തട്ടമിട്ടവൾ‘ പെൺ പ്രതിരോധം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. യൂണിറ്റ് ജനറൽ കൺവീനർ നിഷാന പി.കെ യുടെ അധ്യക്ഷതയിൽ

വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സുമയ്യ ടി.കെ  ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മതസ്വാതന്ത്ര്യം എല്ലാവരുടേയും അവകാശമാണ്. കേവലം രാഷ്ട്രീയ ലാഭത്തിനുവേണ്ടി നടത്തുന്ന ഇത്തരത്തിലുള്ള പ്രസംഗങ്ങൾ നമ്മുടെ നാടിന്റെ ബഹുസ്വര സംസ്കാരത്തിന് എതിരാണെന്നും അവർ പറഞ്ഞു.

എം.എസ്.എഫ് യൂണിറ്റ് ട്രഷറർ ഷംല,ജോ.സെക്രട്ടറി ഫിദ നസ്രിന്,

ഹരിത യൂണിറ്റ് വൈസ് ചെയർപേഴ്സൺ ഷംന, ജോ.കൺവീനർ സഹ്‌റ,ദിൽഷ തുടങ്ങിയവർ സംബന്ധിച്ചു.

യൂണിറ്റ് ട്രഷറർ ഹിബ എം.എ നന്ദി പറഞ്ഞു.


സി പി എമ്മിന്റെ ഇസ്ലാമോഫോബിയക്കെതിരെ പടന്നക്കാട് നെഹ്‌റു കോളേജ് ഹരിത യൂണിറ്റിന്റെ നേതൃത്വത്തിൽ ‘തട്ടമിട്ടവൾ‘

പെൺ പ്രതിരോധം പ്രതിഷേധ സംഗമം വനിത ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് ടി.കെ സുമയ്യ ഉദ്ഘാടനം ചെയ്യുന്നു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ