പീഡന പരാതിയിൽ നടനും ബിഗ്ഗ് ബോസ് താരവുമായ ഷിയാസ് കരീം അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

പീഡന പരാതിയിൽ നടനും ബിഗ്ഗ് ബോസ് താരവുമായ ഷിയാസ് കരീം അറസ്റ്റിൽബലാത്സംഗ കേസിൽ ആരോപണവിധേയനായ നടൻ ഷിയാസ് കരീം പിടിയിൽ. ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ വിമാനത്താവളത്തിൽ വെച്ച് തന്നെ ഷിയാസിനെ കസ്റ്റംസ് തടയുകയായിരുന്നു. ചന്തേര പൊലീസിനെ ചെന്നൈ കസ്റ്റംസ് വിഭാഗം വിവരം അറിയിച്ചു.  പൊലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും.


ഹോസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ആണ് കേസ്. കാസർകോട് ചന്തേര പൊലീസാണ് കേസെടുത്തിരിക്കുന്നത്.കേരളത്തിലെ അറിയപ്പെടുന്ന മോഡലും സോഷ്യൽ മീഡിയ താരവുമാണ് ഷിയാസ് കരീം.

വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായിരുന്നു പരാതിക്കാരി. വിവാഹ വാഗ്ദാനം നൽകി ചെറുവത്തൂർ ദേശീയ പാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.കൂടാതെ ഷിയാസ് 11 ലക്ഷത്തിൽ കൂടുതൽ രൂപ തട്ടിയെടുത്തെന്നുമാണ് പരാതി.

Post a Comment

0 Comments