വ്യാഴാഴ്‌ച, ഒക്‌ടോബർ 05, 2023


 മുതിര്‍ന്ന സിപിഐ എം നേതാവും സിപിഐ എം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദന്‍(86) അന്തരിച്ചു.  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘനാളായി ചികിത്സയി ലിരിക്കെയാണ് അന്ത്യം.സിഐടിയു സംസ്ഥാന പ്രസിഡന്റാണ്.


 1985 ല്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമായി. ആറ്റിങ്ങല്‍ മണ്ഡലത്തില്‍നിന്ന് മൂന്നുവട്ടം എംഎല്‍എയായി. 2008 ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. സിഐടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്‌സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാനുമാണ്. ഭാര്യ ലൈല. മക്കള്‍: ജീവ ആനന്ദന്‍, മഹേഷ് ആനന്ദന്‍.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ