മുഹമ്മദ് നബി വിശ്വമാനവികതയുടെ പ്രവാചകൻ: എൻ.കെ പ്രേമ ചന്ദ്രൻ

LATEST UPDATES

6/recent/ticker-posts

മുഹമ്മദ് നബി വിശ്വമാനവികതയുടെ പ്രവാചകൻ: എൻ.കെ പ്രേമ ചന്ദ്രൻ


കാഞ്ഞങ്ങാട്: വിശ്വമാനവികയുടെ പ്രവാചകനാണ്  മുഹമ്മദ് നബിയെന്ന്  കൊല്ലം എം പി. എൻ കെ പ്രേമചന്ദ്രൻ. കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് സംഘടിപ്പിച്ച നബിദിന മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യം ദയ കാരുണ്യം സമത്വം സൗഹൃദം എന്നിവയായിരുന്നു പ്രവാചകന്റെ കൈമുതൽ സാമ്പത്തിക, സാമൂഹ്യ നീതിയിൽ അധിഷ്ടിതമാണ്  പ്രവാചകൻ പൂർത്തീകരിച്ച ഇസ്‌ലാം .ഇസ്‌ലാമിലെ സക്കാത്തിനോളം വലിയ സാമ്പത്തിക വിപ്ലവമോ മക്കാ വിജയ ദിനത്തിൽ അതിന്റെ വിളംബരത്തിന് നീഗ്രോ ആയ ബിലാലിനെ ചുമതലപ്പെടുത്തിയ പ്രവാചക പ്രവൃത്തിയേക്കാൾ വലിയൊരു മാനവിക സമത്വപ്രഖ്യാപനമോ ലോകം ദർശിച്ചിട്ടില്ല.മതങ്ങളുൽഘോഷിക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളെയും തകർക്കാൻ വിവിധ വഴികളിലൂടെ ശ്രമിക്കുന്ന ഭരണകൂടങ്ങൾ അടിസ്ഥാനപരമായി ഭരണഘടനയിലെ മൗലികാവകാശങ്ങളാണുല്ലംഘിക്കുന്നത് . സൂക്ഷ്മമായ ജീവിതം നയിക്കുന്നവരാണ് യഥാർത്ഥ ശ്രേഷ്ഠനെന്നും അദ്ദേഹം പറഞ്ഞു.

കോട്ടച്ചേരി മെട്രോ മുഹമ്മദ് ഹാജി നഗറിൽ കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് ഖാദിയും സമസ്ത അദ്ധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രിമുത്തുക്കോയ തങ്ങൾ ഉദ്‌ഘാടനം ചെയ്തു.

 പ്രസിഡന്റ് പാലക്കി സി കുഞ്ഞഹമ്മദ് ഹാജിഅദ്ധ്യക്ഷനായി.ജനറൽ സെക്രെട്ടറി ബഷീർ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.അൻവർ മുഹ്‌യിദ്ദീൻ ഹുദവി, ഹരീഷ് പി നമ്പ്യാർ,കൂക്കൾ ബാലകൃഷ്ണൻ , എം മൊയ്തു മൗലവി ,കെ പി ഷെരീഫ്എഞ്ചിനീയർ ,കെ .ബി കുട്ടി ഹാജി ,ഇ.കെ.അബ്ദുള്ളകുഞ്ഞി ,ജാതിയിൽഹസൈനാർ,റഷീദ് തോയമ്മൽ, അബ്ദുൾ റഹ്മാൻ പാണത്തൂർ ,അബൂ ബക്കർ മാസ്റ്റർ പാറപ്പളളി ,താജുദ്ദീൻ കമ്മാടംഎന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments