വെള്ളിയാഴ്‌ച, ഒക്‌ടോബർ 13, 2023


പേപ്പറിൽ ഒപ്പിടാൻ കുനിഞ്ഞതിനിടെ വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയ ബാങ്ക് ജീവനക്കാരനെതിരെ കേസ്. കൂത്തുപറമ്പ് സഹകരണ അര്‍ബന്‍ ബാങ്ക് ജൂനിയര്‍ ക്ലര്‍ക്ക് കൈവേലിക്കല്‍ സ്വദേശി ഷിജിന്റെ പേരിലാണ് പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം.


കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി ജാമ്യക്കാരനായ ഭർത്താവിന് നോട്ടീസ് നൽകാൻ എത്തിയതായിരുന്നു ബാങ്കിലെ ജൂനിയർ ക്ലർക്കും പ്യൂണും. ഭർത്താവ് സ്ഥലത്തില്ലാത്തതിനാൽ വീട്ടമ്മയാണ് നോട്ടീസ് കൈപ്പറ്റിയത്. ബാങ്ക് ജീവനക്കാർ നൽകിയ പേപ്പറിൽ ഒപ്പിടാൻ കുനിഞ്ഞതിനിടെ വീട്ടുമുറ്റത്തുനിന്ന ഷിജിൻ മൊബൈലിൽ സ്വകാര്യ ഭാഗം പകർത്തുകയായിരുന്നുവെന്നാണ് കേസ്.


കാമറ ഓൺ ചെയ്തു വെച്ചത് ശ്രദ്ധയിൽപ്പെട്ട മകൾ ബഹളം വെച്ചതിനെ തുടർന്ന് ജീവനക്കാരൻ മൊബൈൽ ഫോൺ ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്തു. മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ