എം ഐ സി കാസർഗോഡ് മേഖല; റബീഹ് കോൺഫറൻസ് ഇന്ന്

LATEST UPDATES

6/recent/ticker-posts

എം ഐ സി കാസർഗോഡ് മേഖല; റബീഹ് കോൺഫറൻസ് ഇന്ന്
കാസറഗോഡ്: ഡിസംബർ 22, 23, 24 വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന എം ഐ സി മുപ്പതാം വാർഷിക സനദ് ദാന മഹാ സമ്മേളനത്തിന്റെ ഭാഗമായി എം ഐ സി കാസർഗോഡ് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന റബീഹ് കോൺഫറൻസ് ഇന്ന് (ചൊവ്വ) വൈകുന്നേരം നാല് മണിക്ക് കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്തുള്ള സിറ്റി ടവർ ഹോട്ടലിൽ വച്ച് നടക്കും. സംഗമം  സമസ്ത ഉപാധ്യക്ഷനും എം ഐ സി ജനറൽ സെക്രട്ടറിയുമായ യു എം അബ്ദുറഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്യും. തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ മജീദ് ബാഖവി കൊടുവള്ളി റബീഹ് സന്ദേശ പ്രഭാഷണം നടത്തും. സ്ഥാപന സഹകാരികളും സംഘടനാ നേതാക്കളുമടങ്ങുന്ന പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.  മുഴുവൻ സ്ഥാപന സ്നേഹികളും പങ്കെടുക്കണമെന്ന് എം.ഐ.സി കാസർകോട് മേഖല പ്രസിഡണ്ട് ബഷീർ ദാരിമി തളങ്കര സെക്രട്ടറി മൊയ്തീൻ കൊല്ലമ്പാടി എന്നിവർ അറിയിച്ചു.

Post a Comment

0 Comments