അജാനൂർ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി; കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ ഉദ്ഘാടനം നിർവഹിച്ചു

LATEST UPDATES

6/recent/ticker-posts

അജാനൂർ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി; കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ ഉദ്ഘാടനം നിർവഹിച്ചു

 


 കിഴക്കുംകര : യുവജനങ്ങളിലെ കലാകായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി  സംഘടിപ്പിക്കുന്ന കേരളസവത്തിന്റെ അജാനൂർ പഞ്ചായത്തുതല മത്സരങ്ങൾക്ക് തുടക്കമായി.

കിഴക്കുംകര മുച്ചിലോട്ട് സ്കൂൾ, ഐശ്വര്യ ഓഡിറ്റോറിയം എന്നിവിടങ്ങളിലായി നടക്കുന്ന കലാമത്സരങ്ങളുടെ ഉൽഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. മണികണ്ഠൻ നിർവഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ. സബീഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.കെ. പ്രദീഷ് സ്വാഗതം പറഞ്ഞു. തുടർന്ന്  മുച്ചിലോട്ട് സ്കൂളിലും ഐശ്വര്യ ഓഡിറ്റോറിയത്തിലുമായി വിവിധ മത്സര പരിപാടികൾക്ക്‌ തുടക്കമായി. അജാനൂർ പഞ്ചായത്ത് തല കേരളോത്സവത്തിന്റെ സമാപന പരിപാടി ഞായറാഴ്ച നടക്കും.


Post a Comment

0 Comments