കരവിരുതിൽ വിസ്മയം തീർത്ത് ജസീമിന്റെ ഖുർആൻ കാലിഗ്രഫി ശ്രദ്ധേയമാവുന്നു

കരവിരുതിൽ വിസ്മയം തീർത്ത് ജസീമിന്റെ ഖുർആൻ കാലിഗ്രഫി ശ്രദ്ധേയമാവുന്നു




കാഞ്ഞങ്ങാട്: ലോകത്തിലെ ഏറ്റവും നീളമുള്ള ഖുർആൻ കലിഗ്രഫി ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ മലപ്പുറം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ വിദ്യാർഥി മുഹമ്മദ് ജസീം മാട്ടുമ്മൽ ചെറുമുക്കിന്റെ കലിഗ്രഫി ശ്രദ്ധേയമാവുന്നു.എസ് കെ എസ് എസ് എഫ് പുഞ്ചാവി ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിന്റെ ഓൾ കേരള ഖുർആൻ ടാലന്റ് ഷോ ഗ്രാന്റ് ഫിനാലെ നടന്ന സമ്മേളന നഗരിയിലാണ് കലിഗ്രഫി പ്രദർശനം സംഘടിപ്പിച്ചത്.


പൂർണ്ണമായും കൈ കൊണ്ട് എഴുതി തയ്യാറാക്കിയ 1200 മീറ്റർ  നീളമുള്ള ഖുർആൻ കലിഗ്രാഫിയാണിത്. ഇതിന്റെ ആദ്യ പ്രദർശനം 2022 ഡിസംബർ 17 ശനിയാഴ്ച കോഴിക്കോട് ബീച്ചിൽ വെച്ച് നടന്നിരുന്നു. ഗിന്നസ് വേൾഡ് റെക്കോർഡിൽ നിലവിലുള്ള ഈജിപ്ഷ്യൻ സ്വദേശി മുഹമ്മദ് ഗബ്രിയാനിന്റെ 700 മീറ്റർ റെക്കോർഡ് മറികടന്നാണ് കാലിഗ്രാഫർ മുഹമ്മദ് ജസീം ചെറുമുക്ക് ഖുർആൻ എഴുതി പൂർത്തിയാക്കിയത്. കഴിഞ്ഞ ലോക് ഡൗൺ കാലത്ത് പഠനമില്ലാതെ വീട്ടിലിരുന്ന സമയത്ത് നീണ്ട രണ്ട് വർഷത്തെ കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഈ ശ്രമം വിജയിപ്പിക്കാൻ സാധിച്ചത്.  പട്ടിക്കാട് ജാമിഅ: നൂരിയ്യയിൽ  പഠനാരംഭിക്കുന്നതിന്റെ മുമ്പ് മുഹമ്മദ് ജസീം മലപ്പുറം ചെമ്പ്രയിൽ സ്വലാഹുദ്ധീൻ ഫൈസി വെന്നിയൂരിന്റെ   ദറസിൽ പഠിച്ച വിദ്യാർത്ഥി കൂടിയാണ്.

Post a Comment

0 Comments