ഇന്ത്യക്കാർക്ക് സൗജന്യ വിസ പ്രഖ്യാപിച്ച് ശ്രീലങ്ക

LATEST UPDATES

6/recent/ticker-posts

ഇന്ത്യക്കാർക്ക് സൗജന്യ വിസ പ്രഖ്യാപിച്ച് ശ്രീലങ്ക



കൊളംബോ: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഫ്രീ വിസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ശ്രീലങ്കൻ സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വിദേശകാര്യമന്ത്രി അലി സാബ്രി ഇക്കാര്യം വ്യക്തമാക്കി എക്‌സിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. പൈലറ്റ് പ്രോജക്ട് എന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 2024 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി.


ഇന്ത്യ കൂടാതെ ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇന്തോനേഷ്യ, തായ്‌ലാൻഡ് എന്നീ രാജ്യങ്ങൾക്കും സൗജന്യ വിസ അനുവദിച്ചിട്ടുണ്ട്. ഇനി മുതൽ ശ്രീലങ്ക സന്ദർശിക്കാൻ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസയുടെ ആവശ്യമില്ല. 2023 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ശ്രീലങ്കയിൽ വിനോദസഞ്ചാരികളായി എത്തിയിട്ടുള്ളത്. വിസ സൗജന്യമാകുന്നതോടെ കൂടുതൽ പേർ ശ്രീലങ്ക സന്ദർശിക്കുമെന്നും അതുവഴി വിനോദസഞ്ചാര മേഖല കൂടുതൽ സജീവമാകുമെന്നുമാണ് ശ്രീലങ്കയുടെ പ്രതീക്ഷ.

Post a Comment

0 Comments