ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം ഏ പി അബൂബക്കർ മുസ്‌ലിയാർ നാളെ കാഞ്ഞങ്ങാട് പാറപ്പള്ളിയിൽ

LATEST UPDATES

6/recent/ticker-posts

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം ഏ പി അബൂബക്കർ മുസ്‌ലിയാർ നാളെ കാഞ്ഞങ്ങാട് പാറപ്പള്ളിയിൽ കാഞ്ഞങ്ങാട് : അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ  പ്രസിഡന്റും, ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും ലോക പ്രശസ്ത പണ്ഡിതനുമായ കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ  കാഞ്ഞങ്ങാട് പാറപ്പള്ളിയിൽ. നാളെ  ചൊവ്വാഴ്ച  വൈകിട്ട് 3 മണിക്ക് പാറപ്പള്ളി ദാറുറഷാദ് വുമൺസ് അക്കാദമിയിൽ നടക്കുന്ന പരിപാടിയിലാണ് കാന്തപുരം പങ്കെടുക്കുക. 

മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോക്ടർ അബ്ദുൽ ഹകീം അസ്ഹരി,സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങൾ  കുമ്പോൽ, ഹസ്സൻ അഹ്ദൽ തങ്ങൾ,എ. പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് അടക്കമുള്ള പ്രമുഖ പണ്ഡിതൻമാർ പങ്കെടുക്കും.


ഏറെ നാളുകൾക്ക് ശേഷം ജില്ലയിലെത്തുന്ന ഉസ്താദിനെ വൻ ആവേശത്തോടെ സ്വീകരിക്കാനുള്ള  തയ്യാറെടുപ്പിലാണ് മലയോരവും,സുന്നി പ്രവർത്തകരും.

Post a Comment

0 Comments