ജെ സി ഐ സോൺ 19 ന്റെ അവാർഡുകൾ പ്രഖ്യാപിച്ചു

LATEST UPDATES

6/recent/ticker-posts

ജെ സി ഐ സോൺ 19 ന്റെ അവാർഡുകൾ പ്രഖ്യാപിച്ചുകാഞ്ഞങ്ങാട്:  കണ്ണൂർ, കാസർഗോഡ് , വയനാട്, മാഹി ജില്ലകൾ ഉൾപ്പെടുന്ന ജെസിഐ സോൺ 19 ലെ 2023 വർഷത്തെ പ്രൊഫഷണൽ, സാമൂഹിക ,ബിസിനസ്സ് രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.

                പ്രൊഫഷണൽ രംഗത്തും, സമൂഹത്തിലും മികച്ച സംഭാവനകൾ നൽകുന്നവർക്കുള്ള  "ഔട്ട്സ്റ്റാൻഡിംഗ് യങ് പേഴ്സൺ" അവാർഡിന് കാഞ്ഞങ്ങാട്ടെ പ്രമുഖ കോസ്മെറ്റിക് സർജൻ ഡോ. പ്രജ്വൽ കെ റാവു തെരഞ്ഞെടുക്കപ്പെട്ടു. 

                മികച്ച യുവ സംരംഭർക്കുള്ള "ഔട്ട്സ്റ്റാൻഡിംഗ് യങ് എൻ്റർപ്രണർ" , "യങ്ങ് ബിസിനസ് ടൈറ്റൻ" അവാർഡുകൾ യഥാക്രമം കാഞ്ഞങ്ങാട് ഡെൽറ്റ എൻജിനീയറിംഗ് സ്ഥാപകൻ നിക്സൺ ബെന്നി, ക്യു.എച്ച് ഗ്രൂപ്പ് ചെയർമാൻ ഉദുമ സ്വദേശി അബ്ദുൾ ലത്തീഫ് കെ കെ എന്നിവർ അർഹരായി. 

                ആതുരരംഗത്തെ മികച്ച സേവനത്തിനുള്ള "ഔട്ട്സ്റ്റാൻഡിംഗ് ഹെൽത്ത് കെയർ വിഷനറി" അവാർഡിന് കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റൽ ഡയറക്ടർ ഖാലിദ് സി പാലക്കി തെരഞ്ഞെടുക്കപ്പെട്ടു. 

              നവംബർ 4 ന് തളിപറമ്പ് ബാബിൽ ഗ്രീൻ കൺവെൻഷൻ സെൻ്ററിൽ വെച്ച് നടക്കുന്ന ജെസിഐ കാഞ്ഞങ്ങാടിൻ്റെ ആതിഥേയത്വത്തിൽ നടക്കുന്ന ജെസിഐ ഇന്ത്യ സോൺ 19 ൻ്റെ വാർഷിക സമ്മേളനത്തിൽ അവാർഡ് കൈമാറുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.


Post a Comment

0 Comments