പള്ളിക്കരയിൽ വനിതകൾക്കായി ഹോമിയോ ഹെൽത്ത് ക്യാംപ് നാളെ

പള്ളിക്കരയിൽ വനിതകൾക്കായി ഹോമിയോ ഹെൽത്ത് ക്യാംപ് നാളെ




പള്ളിക്കര: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കായുള്ള ഹെൽത്ത് ക്യാംപ് നവംബർ 4 ശനി രാവിലെ 10 മണിക്ക് പള്ളിക്കര സർവീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.

 മെൻസ്ട്രൽ ഹെൽത്ത്, സ്ട്രെസ് മാനേജ്‌മെന്റ്, തൈറോയിഡ്,പ്രീ ഹൈപ്പർ ടെൻഷൻ, പ്രീ ഡയബറ്റിക് രോഗ നിർണ്ണയവും ചികിത്സയും ബോധവത്കരണവും നടക്കും.

 ബോധവൽക്കരണ ക്ലാസിന് ഡോ.ജാരിയാ റഹ്മത്ത് നേതൃത്വം നൽകും.  ഡോ.ഷീബ എം.എസ്,  ഡോ.ഹെന്ന , ഡോ.സശിത, ഡോ.അലീന എന്നിവർ ക്യാമ്പ് നയിക്കും.


ഡോ.ഷീബ എം.എസ് (ചീഫ് മെഡിക്കൽ ഓഫീസർ ഗവ. ഹോമിയോ ഡിസ്പെൻസറി, പള്ളിക്കര) സ്വാഗതം പറയും. നസ്‌നീൻ വഹാബ് (വൈസ് പ്രസിഡണ്ട്, പള്ളിക്കര ഗ്രാമ പഞ്ചായത്ത്) അധ്യക്ഷത വഹിക്കും.  പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ പരിപാടി ഉദ്ഘാടനം ചെയ്യും. സൂരജ്.വി, മണികണ്ഠൻ എ , ജയശ്രീ.കെ.വി , മുഹമ്മദ് കുഞ്ഞി അബ്ബാസ്, തായൽ മവ്വൽ കുഞ്ഞബ്ദുള്ള, ജയശ്രീ എം. പി, അനിത.വി കെ,  സുമതി എന്നിവർ പ്രസംഗിക്കും. ഡോ ഹെന്ന നന്ദി പറയും.


Post a Comment

0 Comments